Latest NewsIndia

നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്ന് മരണം

ജയ്‌പൂർ : നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്ന് മരണം. ഒരാൾക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ജോദ്പൂരിൽ പൃഥ്വിപുര എന്ന പ്രദേശത്തു കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായതെന്നു വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

നാല് പേരെ  ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേരെ രക്ഷിക്കാൻ ആയില്ല. പരിക്കേറ്റ ആൾ ആശുപത്രിയിൽ ചികിത്സയിൽ ആണെന്നും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും ജില്ലാ കളക്ടർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button