Latest NewsInternationalVideos

മകള്‍ പഠിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി രക്ഷിതാക്കള്‍ ചെയ്തകാര്യം ഏവരെയും അമ്പരപ്പിക്കും ; വീഡിയോ

ബീജിയിങ് : മകള്‍ പഠിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി രക്ഷിതാക്കൾ ഏർപ്പെടുത്തിയത് വളർത്തുനായയെ.  ചൈനയിലെ ​ഗുയിഷോയിൽനിന്നുമുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഷൂ ലിയാങ് എന്നയാളാണ് തന്റെ ഫാൻത്വാൻ എന്ന വളർത്തുനായയെ മകൾ ഹോംവർക്ക് ചെയ്യുന്നുണ്ടോ എന്നറിയാനായി പരീക്ഷണം നൽകിയത്. യജമാനന്റെ മകൾ ഷിയാന മൊബൈലിൽ നോക്കി സമയം കളയാതെ പഠിക്കുകയാണെന്ന് ഉറപ്പുവരുത്താൻ പഠിക്കുന്ന മോശയ്ക്ക് മുകളിൽ കാൽ പൊക്കിവച്ച് കണ്ണ് ചിമ്മാതെ കാവലിരിക്കുന്ന നായയെ വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നു.

ചെറുപ്പം മുതലേ ഫാൻത്വാനിൽ നിരീക്ഷണപാടവം വളർത്തിയെടുക്കാൻ ശ്രമിച്ചിരുന്നുവെന്ന് ലിയാങ് പറയുന്നു. ഹോം വർക്ക് ചെയ്യാൻ മകൾക്ക് നല്ല മടിയാണ്. അങ്ങനെയാണ് അവൾ കൃത്യമായി ഹോംവർക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാൻ അവൾക്കൊപ്പം ഫാൻത്വാനെ നിർത്താൻ തീരുമാനിച്ചത്. അവൻ അവന്റെ ജോലി വളരെ കൃത്യമായി ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close