Latest NewsIndia

കൊല്‍ക്കത്തയിലെ വ്യാപക അക്രമത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

ന്യൂഡല്‍ഹി : കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലുണ്ടായ വ്യാപക അക്രമത്തിനു പിന്നില്‍ ബിജെപി തന്നെയാണെന്ന പ്രഖ്യാപനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തി. ബിജെപി പുറത്തുനിന്നും എത്തിച്ചവര്‍ നേരത്തേ ആസൂത്രണം ചെയ്താണ് അക്രമമുണ്ടാക്കിയതെന്ന് മമതാ ബാനര്‍ജിയുടെ ആരോപണം.

ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലിക്കിടെ കൊല്‍ക്കത്തയില്‍വ്യാപക സംഘര്‍ഷം പൊട്ടിപുറപ്പെട്ടിരുന്നു. അമിത് ഷായുടെ റാലിയിലെ വാഹനത്തിന നേരെ കല്‍ക്കട്ട സര്‍വകലാശാസ കാമ്പസില്‍ നിന്ന് കല്ലേറുണ്ടായതിന് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്. അതേസമയം, ബിജെപി റോഡ്‌ഷോയ്ക്കിടെ അക്രമം ഉണ്ടായതിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കൊല്‍ക്കത്തയില്‍ നടന്ന റോഡ്‌ഷോയില്‍ ഓരോ പൗരന്മാരും പങ്കെടുത്തു. ഇതില്‍ അസ്വസ്ഥരായ തൃണമൂല്‍ കോണ്‍ഗ്രസാണ് അക്രമം നടത്തിയത്. കലാപമുണ്ടായിട്ടും തീരുമാനിച്ച സ്ഥലത്തും സമയത്തും തന്നെ പരിപാടി അവസാനിച്ചു. ഇതിനു ബിജെപി പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു- റോഡ് ഷോയ്ക്കു ശേഷം അമിത് ഷാ ദേശീയ വാര്‍ത്താ ഏജന്‍സി എഎന്‍ഐയോടു പറഞ്ഞു.

ബംഗാളില്‍ അവസാനഘട്ടതിരഞ്ഞെടുപ്പില്‍ വോട്ടിലൂടെയാണ് ഈ അക്രമങ്ങള്‍ക്കു ജനങ്ങള്‍ മറുപടി നല്‍കേണ്ടത്. സംസ്ഥാനത്ത് അക്രമങ്ങള്‍ ഇല്ലാതാക്കണമെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം റോഡ് ഷോയ്ക്കിടെ സംഘര്‍ഷമുണ്ടായ വിദ്യാസാഗര്‍ കോളജില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സന്ദര്‍ശനത്തിനെത്തി. ബിജെപി പുറത്തുനിന്നും എത്തിച്ചവര്‍ നേരത്തേ ആസൂത്രണം ചെയ്താണ് അക്രമമുണ്ടാക്കിയതെന്ന് മമതാ ബാനര്‍ജി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button