Latest NewsKerala

 വീടിന് പുറകില്‍ കെട്ടിയടച്ച കാവും പൂജാമുറിയും വിരല്‍ ചൂണ്ടുന്നത് ചന്ദ്രന്റെയും അമ്മ കൃഷ്ണമ്മയുടെയും ദുരൂഹത നിറഞ്ഞ ജീവിതത്തിലേയ്ക്ക്..

തിരുവനന്തപുരം: വീടിന് പുറകില്‍ കെട്ടിയടച്ച കാവും പൂജാമുറിയും വിരല്‍ ചൂണ്ടുന്നത് ചന്ദ്രന്റെയും അമ്മ കൃഷ്ണമ്മയുടെയും ദുരൂഹത നിറഞ്ഞ ജീവിതത്തിലേയ്ക്ക്. കാവില്‍ നിന്നും ലോട്ടറി ടിക്കറ്റുകള്‍ പൊലീസ് കണ്ടെടുത്തു : കാവില്‍ ദുര്‍മന്ത്രവാദം നടന്നിരുന്നു. : നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ പുറത്തുവരുന്ന വിവരങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. കടബാധ്യത മന്ത്രവാദത്തിലൂടെ വിട്ടാമെന്ന ആത്മവിശ്വാസമാണ് കുടുംബത്തെ വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്ന് ആത്മഹത്യകുറിപ്പ് പുറത്ത് വന്നതോടെ തെളിയുകയാണ്.

തൊട്ടടുത്ത വീട്ടുകാര്‍ക്ക് പോലും വീട്ടിനുളളില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തതയില്ല. വെളളിയാഴ്ച കാനറാബാങ്ക് അധികൃതര്‍ ജപ്തി നോട്ടീസ് നല്‍കി മടങ്ങിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച കോട്ടുരില്‍ നിന്നും മന്ത്രവാദിയെത്തി വീട്ടില്‍ മന്ത്രവാദം നടന്നതായി ലേഖയുടെ ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം ലേഖയുടെയും വൈഷ്ണവിയുടെയും മരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ചന്ദ്രനും കൃഷ്ണമ്മയും പറഞ്ഞു. വീട്ടില്‍ മന്ത്രവാദം നടക്കുന്നു എന്നത് കെട്ടിച്ചമച്ച കഥയാണ്. പൂജകള്‍ മാത്രം നടക്കുന്ന കാവാണ് വീട്ടിന് പുറകിലുളളത്. 6 മാസം മുമ്പാണ് താന്‍ നാട്ടില്‍ വന്നതെന്നും മന്ത്രവാദം വീട്ടില്‍ നടക്കാറില്ലെന്നും ചന്ദ്രന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി നല്‍കി.

ഇന്നലെ രാവിലെ മുതല്‍ വീട്ടിലെത്തിയ മാധ്യമങ്ങളോട് പണത്തിനായി ബാങ്ക് അധികൃതര്‍ മകളുടെ മരണത്തിന് ശേഷവും ഫോണിലൂടെ ശല്യം ചെയ്‌തെന്ന്് ആരോപിച്ച ചന്ദ്രന്‍ പക്ഷെ ഫോറന്‍സിക് സംഘം അമ്മയും മകളും ആത്മഹത്യ ചെയ്ത മുറി തുറന്ന് കുറിപ്പ് കണ്ടെടുത്തതോടെ പ്രതിയായി മാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button