KeralaLatest News

ആഴ്ചകള്‍ നീണ്ട ചികിത്സയ്ക്കും പ്രാര്‍ഥനയ്ക്കും കാത്തിരിപ്പിനും ശേഷം ആ കുരുന്ന് പുതിയ ജീവിതത്തിലേയ്ക്ക്

കൊച്ചി : ആഴ്ചകള്‍ നീണ്ട ചികിത്സയ്ക്കും പ്രാര്‍ഥനയ്ക്കും കാത്തിരിപ്പിനും ശേഷം ആ കുരുന്ന് പുതിയ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍ നിന്നും എറണാകുളം ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവജാതശിശുവാണ് പുതിയ ജീവിതത്തിലേക്ക് പിച്ചവെച്ചത്. മലപ്പുറം എടക്കര സ്വദേശികളുടെ കുഞ്ഞിനെ കഴിഞ്ഞ ഒന്‍പതാം തിയതിയാണ് പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയില്‍ നിന്നും ലിസിയില്‍ എത്തിച്ചത്. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ സമയോചിതമായ ഇടപെടലിലൂടെ സര്‍ക്കാറിന്റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുട്ടിക്ക് ചികിത്സ നല്‍കിയത്.

ആഴ്ചകള്‍ നീണ്ട ചികിത്സയ്ക്കും പ്രാര്‍ഥനയ്ക്കും കാത്തിരിപ്പിനും ശേഷം ഈ കുഞ്ഞുമാലാഖ പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ 8ആം തിയ്യതിയാണ് കുഞ്ഞ് എടക്കര പ്രശാന്തി ഹോസ്പിറ്റലില്‍ ജനിച്ചത്. കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് അന്നുതന്നെ പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായ ഹൃദ്രോഗമാണെന്ന് പരിശോധനയില്‍ വ്യക്തമായതോടെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കളോട് ഡോക്ടര്‍മാര്‍
നിര്‍ദേശിക്കുകയായിരുന്നു.

എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബം എന്ത് ചെയ്യണമെന്നറിയാതെ കുഴയുകയും ആരോഗ്യ മന്ത്രിയോട് ഫേസ് ബുക്കില്‍ സഹായം അഭ്യര്‍ഥിക്കുകയുമായിരുന്നു. ഉടന്‍ തന്നെ മന്ത്രി ഇടപെടുകയും അന്ന് തന്നെ ലിസി ആശുപത്രിയിലേക്ക് കുട്ടിയെ എത്തിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button