Latest NewsIndia

തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു ; നിലപാട് മാറ്റി അനന്ത് കുമാർ ഹെഗ്‌ഡെ

ഡൽഹി : ഗോഡ്‌സെ അനുകൂല പരാമർശം നടത്തിയ കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്‌ഡെ തന്റെ നിലപാട് തിരുത്തി. തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഗോഡ്‌സെ അനുകൂലിച്ച് പരാമർശം നടത്തിയിട്ടില്ലെന്നും ഹെഗ്‌ഡെ പറഞ്ഞു.ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രഗ്യാ സിങ് ഠാക്കൂർ ഗാന്ധിജിയെ അപമാനിച്ച സംഭവത്തിൽ മാപ്പ് പറയേണ്ട കാര്യമില്ലെന്നാണ് ഹെഗ്‌ഡെയുടെ ട്വിറ്ററിൽ പറഞ്ഞത്.

ഗോഡ്‌സെ പരാമർശത്തിൽ പ്രഗ്യ സിങ് മാപ്പ് പറയേണ്ട കാര്യമില്ല.ഗോഡ്‌സെ ചർച്ചാ വിഷയമാകുന്നതിൽ സന്തോഷം. ഗോഡ്‌സെ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകുമെന്നും ട്വിറ്ററിൽ പറഞ്ഞിരുന്നു.

മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിച്ചതില്‍ പ്രഗ്യ സിങ് പരസ്യമായി മാപ്പു പറഞ്ഞിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായ ഗോഡ്സെ ആണെന്ന കമലഹാസന്‍റെ പ്രസ്താവനയോട് പ്രതികരിക്കുന്നതിനിടയിലായിരുന്നു പ്രഗ്യാ സിങ് വിവാദ പരാമര്‍ശം നടത്തിയത്. ഗോഡ്‌സേ രാജ്യസ്നേഹി ആയിരുന്നു, ആണ്, ആയിരിക്കും എന്നായിരുന്നു പ്രഗ്യാസിങിന്‍റെ വിവാദ പരാമർശം. ഗോഡ്സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണം. ഇവര്‍ക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും പ്രഗ്യാ സിങ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button