CricketLatest News

ക്യാപ്റ്റനായി കോഹ്‌ലിയുള്ളതാണ് തന്റെ വിജയത്തിന്റെ കാരണം; കുൽദീപ്

കൊൽക്കത്ത: തന്റെ വിജയത്തിന് കാരണം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണെന്ന് സ്പിന്നർ കുൽദീപ് യാദവ്. നിങ്ങളുടെ കഴിവുകളിൽ വിശ്വസിക്കുന്ന ഒരു ക്യാപ്റ്റൻ എന്നത് വലിയ കാര്യമാണ്. ടീമിൽ കോഹ്‌ലി എനിക്ക് എല്ലാ സ്വാതന്ത്ര്യവും നൽകാറുണ്ട്. അതു കൊണ്ടാണ് അറ്റാക്കിങ് ബോളിങ് ഞാൻ പുറത്തെടുക്കാറുള്ളതെന്നും ഐപിഎല്ലിൽ മോശം പ്രകടനമായിരുന്നെങ്കിലും ലോകകപ്പിനെ അതു ബാധിക്കില്ലെന്നും കുൽദീപ് വ്യക്തമാക്കി.

ധോണിയെക്കുറിച്ച് താൻ പറഞ്ഞു എന്ന രീതിയിൽ പ്രചരിക്കുന്ന കാര്യങ്ങൾ സത്യമല്ലെന്നും കുൽദീപ് പറയുകയുണ്ടായി. ‘എന്നെപ്പോലൊരു യുവതാരം എങ്ങനെയാണ് ധോണിയെപ്പോലൊരു സീനിയർ താരത്തെക്കുറിച്ച് അങ്ങനെ പറയുക? ധോണിയുടെ ഉപദേശങ്ങൾ എനിക്കെന്നല്ല, ടീമിനൊന്നാകെ ഉപയോഗപ്രദമാകാറുണ്ട്. സ്റ്റംപിനു പിന്നിൽ അദ്ദേഹം ഉണ്ട് എന്നത് വലിയ ധൈര്യമാണെന്ന് താരം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button