Life Style

എല്‍ഇഡി ബള്‍ബുകളുടെ വെളിച്ചം അന്ധതയ്ക്ക് കാരണമാകുന്നു : മുന്നറിയിപ്പുമായി സര്‍ക്കാര്‍ ഏജന്‍സിയുടെ പഠനറിപ്പോര്‍ട്ട്

എല്‍ഇഡി ലൈറ്റുകളുടെ വെളിച്ചം സ്ഥിരമായി കണ്ണുകളില്‍ പതിക്കുന്നത് റെറ്റിനയക്ക് ഗുരുതരമായി കുഴപ്പങ്ങളുണ്ടാക്കുമെന്ന് കണ്ടെത്തല്‍. സ്ഥിരമായി കണ്ണില്‍ പതിച്ചാല്‍ അന്ധതയ്ക്ക് വരെ കാരണമാകാമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫ്രഞ്ച് സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അന്‍സസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എല്‍ഇഡി ലൈറ്റുകള്‍ സ്ഥിരമായി കണ്ണില്‍ പതിച്ചാല്‍ ഉറക്കത്തിന്റെ താളം നഷ്ടപ്പെടുന്നതിന് കാരണമാകും. കൂടാത നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. ഇത്തരം ബള്‍ബുകളുടെ നിരന്തര ഉപയോഗത്തിന്റെ ഗുരുതരമായ പ്രശ്നങ്ങളാണ് നാന്നൂറ് പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. എല്‍ഇഡി ബള്‍ബുകള്‍ നീല നിറത്തിലുള്ള വെളിച്ചം വലിയ തോതിലാണ് പുറത്തുവിടുന്നത്. എന്നാല്‍ ലാപ്ടോപ്പിലെയും ടാബ് ലെറ്റിലെയും എല്‍ഇഡി ബള്‍ബുകളുടെ പ്രകാശം കണ്ണിന് കുഴപ്പമുണ്ടാക്കില്ലെന്നും പഠനറിപ്പോര്‍്ട്ടില്‍ പറയുന്നു

ദീര്‍ഘകാലം നിലനില്‍ക്കുന്നതും ഊര്‍ജ്ജസംരക്ഷണം ഉറപ്പാക്കുന്നതും ലാഭമുള്ളതുമായ എല്‍ഇഡി ബള്‍ബുകള്‍ ഇതിനകം തന്നെ വെളിച്ചവിപണി കീഴടക്കിയിട്ടുണ്ട്. അടുത്തവര്‍ഷത്തോടെ എല്‍ഇഡി ബള്‍ബുകളുടെ വില്‍പ്പന അറുപത് ശതമാനം ഉയരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button