Health & Fitness

കണ്ണിന്റെ ആരോഗ്യപ്രശ്‌നങ്ങളോട് ഗുഡ് ബൈ പറയാന്‍ ഈ എട്ടു കാര്യങ്ങള്‍ ശ്രദ്ധിക്കൂ

സൂര്യപ്രകാശം അധികമുള്ളപ്പോള്‍ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സൂര്യനില്‍നിന്നുള്ള അള്‍ട്രാ-വയലറ്റ് രശ്മികള്‍ കാഴ്ചശക്തിയെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ അള്‍ട്രാ-വയലറ്റ് രശ്മികള്‍ നേരിട്ട് കണ്ണില്‍ പതിക്കുന്നത് തടയാന്‍ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

കണ്ണിന്റെ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് മധുരക്കിഴങ്ങ്.വിറ്റാമിന്‍ ഇ, ബീറ്റാ കരോട്ടിന്‍ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന മധുരക്കിഴങ്ങ് കണ്ണിന് മാത്രമല്ല ഹൃദ്രോഗങ്ങള്‍ അകറ്റാനും സഹായിക്കുന്നു.

ഉണങ്ങിയ പഴങ്ങള്‍ ധാരാളം കഴിച്ചാല്‍ കാഴ്ച്ചശക്തി കൂട്ടാം. 6-10 എണ്ണം ബദാം, 15 ഉണക്കമുന്തിരി, രണ്ട് അത്തിപ്പഴം എന്നിവ രാത്രി കുതിര്‍ത്തുവയ്ക്കുക. പിറ്റേദിവസം കാലത്ത് വെറും വയറ്റില്‍ കഴിക്കുക. ഇതില്‍ അടങ്ങിയിരുക്കുന്ന നാരുകളും വിറ്റാമിനുകളും ശരീരത്തിന്റെ ദഹനപ്രവര്‍ത്തനങ്ങളെ മികച്ചതാക്കുകയും ശരീരത്തിലെ വിഷാംശങ്ങളെ ഉന്‍മൂലനം ചെയ്യുകയും ചെയ്യുന്നു. ഇത് കണ്ണിന്റെ

പലരെയും അലട്ടുന്ന ഗുരുതര പ്രശ്‌നങ്ങളില്‍ ഒന്ന് തന്നെയാണ് കണ്ണിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍. കാഴ്ചക്കുറവ് ആണ് പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നങ്ങളില്‍ നിന്നും നമുക്ക് മുക്തി നേടാം.പ്രധാനമായും എട്ടുകാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. വെള്ളം ധാരാളം കുടിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നത് കാഴ്ചയെ ബാധിക്കും. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഏറെ ഉത്തമമാണ്. ദിവസവും കുറഞ്ഞത് 8-9 ഗ്ലാസ് വെള്ളം കുറഞ്ഞത് കുടിക്കുക.

കംപ്യൂട്ടറില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ ഇടയ്ക്ക് കണ്ണുകള്‍ക്ക് വിശ്രമം നല്‍കണം. കംപ്യൂട്ടര്‍ സ്‌ക്രീനില്‍നിന്ന് ഇടയ്ക്കിടെ ദൃഷ്ടി മാറ്റുക. ഇതിനായി 20-20 എന്ന നിയമം പാലിക്കുക. ഓരോ 20 മിനുട്ട് കൂടുമ്‌ബോഴും സ്‌ക്രീനില്‍നിന്ന് കണ്ണെടുത്ത്, 20 അടി ദൂരത്തേക്ക് 20 സെക്കന്‍ഡ് നേരം നോക്കിനില്‍ക്കുക.

പോഷകങ്ങളുടെ അപര്യാപ്തതമൂലം കണ്ണുകള്‍ക്ക് അനാരോഗ്യമുണ്ടാകുകയും കാഴ്ചശക്തിയെ ബാധിക്കുകയും ചെയ്യും. ഇതൊഴിവാക്കാന്‍ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഇവയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഘടകമാണ്.

സൂര്യപ്രകാശം അധികമുള്ളപ്പോള്‍ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സൂര്യനില്‍നിന്നുള്ള അള്‍ട്രാ-വയലറ്റ് രശ്മികള്‍ കാഴ്ചശക്തിയെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ അള്‍ട്രാ-വയലറ്റ് രശ്മികള്‍ നേരിട്ട് കണ്ണില്‍ പതിക്കുന്നത് തടയാന്‍ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

കണ്ണിന്റെ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് മധുരക്കിഴങ്ങ്.വിറ്റാമിന്‍ ഇ, ബീറ്റാ കരോട്ടിന്‍ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന മധുരക്കിഴങ്ങ് കണ്ണിന് മാത്രമല്ല ഹൃ?ദ്രോ?ഗങ്ങള്‍ അകറ്റാനും സഹായിക്കുന്നു.

ഉണങ്ങിയ പഴങ്ങള്‍ ധാരാളം കഴിച്ചാല്‍ കാഴ്ച്ചശക്തി കൂട്ടാം. 6-10 എണ്ണം ബദാം, 15 ഉണക്കമുന്തിരി, രണ്ട് അത്തിപ്പഴം എന്നിവ രാത്രി കുതിര്‍ത്തുവയ്ക്കുക. പിറ്റേദിവസം കാലത്ത് വെറും വയറ്റില്‍ കഴിക്കുക. ഇതില്‍ അടങ്ങിയിരുക്കുന്ന നാരുകളും വിറ്റാമിനുകളും ശരീരത്തിന്റെ ദഹനപ്രവര്‍ത്തനങ്ങളെ മികച്ചതാക്കുകയും ശരീരത്തിലെ വിഷാംശങ്ങളെ ഉന്‍മൂലനം ചെയ്യുകയും ചെയ്യുന്നു. ഇത് കണ്ണിന്റെ ആരോഗ്യപ്രശ്നങ്ങളില്ലാതാക്കാനും സഹായിക്കും.

ഒരു കപ്പ് കാരറ്റിന്റെയും നെല്ലിക്കയുടേയും ജ്യൂസ് വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതാണ്. കാരറ്റും നെല്ലിക്കയും വിറ്റാമിന്‍ എ യുടെയും ആന്റിഓക്സിഡന്റുകളുടെയും വലിയോരു സ്രോതസാണ്. കാഴ്ച്ചശക്തി വര്‍ധിപ്പിക്കാന്‍ ഏറ്റവും മികച്ചതാണ് കാരറ്റിന്റെയും നെല്ലിക്കയുടെ ജ്യൂസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button