Latest NewsInternational

തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ കുപ്രചരണം ; കമ്പനിക്കെതിരെ നടപടിയുമായി ഫേസ്ബുക്ക്

ജറുസലം : വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ വേണ്ടി കുപ്രചരണം നടത്തി വരുന്ന ഇസ്രയേല്‍ കമ്പനിക്കെതിരെ കടുത്ത നടപടിയുമായി ഫേസ്ബുക്ക്. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കമ്പനിക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച 65 അക്കൗണ്ടുകളും 161 പേജുകളും ഏതാനും ഗ്രൂപ്പുകളും നീക്കംചെയ്തതായി കമ്പനിയുടെ സൈബര്‍ സുരക്ഷാവിഭാഗം തലവന്‍ നഥാനിയല്‍ ഗ്ലീച്ചര്‍ അറിയിച്ചു. 4 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും റദ്ദാക്കിയിട്ടുണ്ട്. ടെല്‍ അവീവ് ആസ്ഥാനമായ കണ്‍സല്‍റ്റന്‍സി സ്ഥാപനമായ ആര്‍ക്കമിഡിസ് ഗ്രൂപ്പുമായി ബന്ധപ്പെട്ടവയാണു നീക്കിയ അക്കൗണ്ടുകളിലേറെയും.

2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ റഷ്യ ഫെയ്‌സ്ബുക് ഉപയോഗിച്ചെന്ന വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. സമാന രീതിയിലുള്ള പ്രവര്‍ത്തനമാണ് ഇവിടെ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളത്. 2012 മുതല്‍ ആര്‍ക്കമിഡിസ് ഗ്രൂപ്പ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായും തട്ടിപ്പു പരസ്യങ്ങള്‍ക്കായി 8 ലക്ഷം ഡോളര്‍ ചെലവഴിച്ചതായും ഗ്ലീച്ചര്‍ പറഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പാണ് ഇവരുടെ പ്രധാന ലക്ഷ്യമെങ്കിലും തെക്കുകിഴക്ക് ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നീ മേഖലകളിലെ രാജ്യങ്ങളിലും ഇവര്‍ അവിഹിതമായി ഇടപെട്ടിട്ടുണ്ട്.

shortlink

Post Your Comments


Back to top button