KeralaLatest News

മരിക്കുന്നതിന് മുൻപ് കുറിപ്പിൽ എഴുതി; ഒടുവിൽ ലിനിയുടെ ആഗ്രഹം സഫലമായി

കോഴിക്കോട‌്: നിപാ വൈറസ‌് ബാധിച്ച‌് മരിച്ച സിസ്റ്റർ ലിനിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു മകനെ ഗൾഫിൽ കൊണ്ടുപോകുക എന്നുള്ളത്. കുഞ്ഞൂനെ ഗള്‍ഫില്‍ കൊണ്ടുപോകണമെന്ന‌് മരിക്കുന്നതിന‌് തൊട്ടുമുൻപ് എഴുതിയ കുറിപ്പിലും ലിനി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞമാസം 27ന‌ാണ‌് ലിനിയുടെ മകന്‍ റിതുല്‍ ഗൾഫിലേക്ക് പോയത്. ഖത്തറിലെ മലയാളി നേഴ‌്സസ‌് അസോസിയേഷനായിരുന്നു ഇവര്‍ക്കുള്ള യാത്ര ഒരുക്കിയത‌്. ആഷിഖ‌് അബു സംവിധാനംചെയ‌്ത ‘വൈറസ‌്’ സിനിമയുടെ ലോഞ്ചിങ്ങിലും ഖത്തറില്‍ ഇരുവരും പങ്കെടുക്കുകയുണ്ടായി.

അമ്മ ആകാശത്താണെന്നായിരുന്നു മക്കളെ സജീഷും വീട്ടുകാരും പറഞ്ഞ‌് പഠിപ്പിച്ചത‌്. അതുകൊണ്ടുതന്നെ വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ അമ്മയുടെ ഓര്‍മകളായിരുന്നു റിതുലിന‌്. രണ്ട‌് ദിവസം ഖത്തറില്‍ ചെലവഴിച്ചാണ‌് റിതുല്‍ മടങ്ങിയത‌്. നേഴ‌്സുമാര്‍ അവന‌് കളിപ്പാട്ടങ്ങളും മിഠായികളും സമ്മാനിച്ചു. പേരാമ്പ്ര താലൂക്ക‌് ആശുപത്രിയില്‍ ജോലിചെയ്യുന്നതിനിടെയാണ‌് നിപാ ബാധിച്ച‌് കഴിഞ്ഞവര്‍ഷം മെയ‌് 21ന‌് ലിനി മരിക്കുന്നത‌്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button