KeralaLatest News

വിദ്യാത്ഥികൾക്ക് ടി സി നൽകാതിരുന്ന സംഭവം; വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം ഇങ്ങനെ

മലപ്പുറം: നിലമ്പൂരിലെ ഗുഡ് ഷെപ്പേര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്ന് മറ്റ് സ്കൂളുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടി സി നല്‍കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. എസ്.എസ്.എൽ.സി പാസായ 6 കുട്ടികള്‍ ടി.സിക്ക് അപേക്ഷിച്ചപ്പോള്‍ ഒരു ലക്ഷം രൂപ വീതം വേണമെന്നായിരുന്നു സ്കൂള്‍ മാനേജ്മെന്റിന്‍റെ ആവശ്യം. ഇതിനെതിരെ രക്ഷിതാക്കള്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് ടി.സി. അനുവദിക്കാൻ ഉത്തരവിട്ടത്.

shortlink

Post Your Comments


Back to top button