Latest NewsKerala

റെയിൽവേ ട്രാക്കിൽ ബൈക്കോടിച്ച് കയറ്റി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് കമിതാക്കൾ

നെയ്യാറ്റിൻകര: റെയിൽവേ ട്രാക്കിലൂടെ അർധരാത്രി ബൈക്ക് ഓടിച്ച് കയറ്റി ജീവനൊടുക്കാൻ കമിതാക്കളുടെ ശ്രമം. അമരവിള എയ്‌തുകൊണ്ടകാണി ലെവൽ ക്രോസിന് സമീപമാണ് സംഭവം. ഗേറ്റ്കീപ്പർ ഇക്കാര്യം സ്റ്റേഷനിൽ അറിയിച്ച് തീവണ്ടി നിർത്തിയിടുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും രക്ഷപെടുകയും ചെയ്‌തു.

ഗുരുവായൂരിൽ നിന്നും ചെന്നൈ എഗ്‌മോറിലേക്കുള്ള തീവണ്ടി കടന്നുപോകുന്നതിനിടെയാണ് സംഭവം. ഗേറ്റ് അടയ്ക്കുന്നതിനിടെ ബൈക്കിൽ യുവാവും യുവതിയും ട്രാക്കിലേക്ക്‌ കയറുകയായിരുന്നു. ഉടൻ തന്നെ ഗേറ്റ്കീപ്പർ റെയിൽവേ സ്റ്റേഷനിൽ വിവരമറിയിക്കുകയും തുടർന്ന് സ്റ്റേഷനിൽ നിന്നും ലോക്കോ പൈലറ്റിന് തീവണ്ടി നിർത്തിയിടാൻ നിർദേശം നൽകുകയുമായിരുന്നു. തീവണ്ടി നിർത്തിയിട്ട ശേഷം ആർ.പി.എഫ്. ട്രാക്കിലൂടെ പരിശോധന നടത്തി. ഇവർ അടുത്തെത്തിയെപ്പോഴേക്കും കമിതാക്കൾ രക്ഷപെടുകയായിരുന്നു. റെയിൽവേ പോലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button