Devotional

ഐശ്വര്യത്തിനും ധനലബ്ദിക്കും അഷ്ടലക്ഷ്മീ പൂജ

ഒരു വ്യക്തിയുടെ ഐശ്വര്യത്തിനും അഭീഷ്ടഫലസിദ്ധിക്കും അഷ്ടലക്ഷ്മീപൂജ ഫലപ്രദമാകുമെന്നാണ് പുരാണങ്ങളില്‍ പറയുന്നത്. വിഷ്ണുപത്‌നിയായ ലക്ഷ്മി ഐശ്വര്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു എങ്കിലും, അംശാവതാരമായി കണക്കാക്കപ്പെടുന്നതാണ് അഷ്ടലക്ഷ്മീ സങ്കല്‍പം. പുരാണമനുസരിച്ചു മഹാലക്ഷ്മിയെ എട്ടു രൂപങ്ങളില്‍ ആരാധിക്കുന്നു.

ആദിലക്ഷ്മി – വൈകുണ്ഠത്തില്‍ വസിക്കുന്ന ലക്ഷ്മീരൂപം. ഐശ്വര്യദായിനിയാണ് ആദിലക്ഷ്മി.
ധാന്യലക്ഷ്മി – ധന്യസമൃദ്ധിയുടെ പര്യായമാണ് ധാന്യലക്ഷ്മി. ഭക്ഷണവും ആരോഗ്യവും നല്കി അനുഗ്രഹിക്കുന്നു.
ധൈര്യലക്ഷ്മി – ഒരു വ്യക്തിയില്‍ ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതിഫലനമുണ്ടാക്കുന്നത് ധൈര്യലക്ഷ്മി.
ഗജലക്ഷ്മി – പാലാഴിമഥനസമയത്ത് ഉയര്‍ന്നുവന്ന ലക്ഷ്മീരൂപമാണ് ഗജലക്ഷ്മി. ലക്ഷ്മീദേവിയുടെ കയ്യില്‍ താമരയും ഇരുവശത്തും ആനകളും ഉണ്ട്.
സന്താനലക്ഷ്മി – ദീര്‍ഘായുസ്സും ബുദ്ധിയുമുള്ള ഉത്തമ സന്താനങ്ങളെ നല്കി ദമ്പതികളെ അനുഗ്രഹിക്കുന്നു.
വിജയലക്ഷ്മി – ജീവിതപ്രതിസന്ധികളില്‍ വിജയം നേടാന്‍ പ്രാപ്തരാക്കുന്നു. വിദ്യാവിജയം, ജീവിതവിജയം എന്നിവയ്ക്കായി വിജയലക്ഷ്മിയെ പൂജിക്കാം.
ധനലക്ഷ്മി – സമ്പത്തിന്റെ പര്യായമാണ് ധനലക്ഷ്മി. എത്ര കഠിനാധ്വാനം ചെയ്താലും ധനലക്ഷ്മി പ്രസാദിക്കാതെ കയ്യില്‍ ധനം നിലനില്‍ക്കുകയില്ല
വിദ്യാലക്ഷ്മി- സകല അറിവുകളുടെയും കലവറയാണ് വിദ്യാലക്ഷ്മി. സരസ്വതീദേവിക്ക് സമാനമായാണ് വിദ്യാലക്ഷ്മിയെ പൂജിക്കേണ്ടത്.അഷ്ടലക്ഷ്മീപ്രീതിക്കായി സന്ധ്യാകാലങ്ങളില്‍ നിലവിളക്കിനു മുന്നില്‍ അഷ്ടലക്ഷ്മീസ്‌തോത്രം ചൊല്ലി ആരാധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button