Health & Fitness

ഹൃദയാഘാതം സംഭവിയ്ക്കുന്നത് ആ സമയത്താണെങ്കില്‍ കൂടുതല്‍ അപകടകാരി

ഹൃദ്രോഗത്തെ എല്ലാവര്‍ക്കും ഭയമാണ്. ഹൃദയത്തിന്റെ ആരോഗ്യം കുറെയൊക്കെ നമ്മുടെ കൈകളിലുമാണ്. ഇപ്പോള്‍ ഹൃദ്രോഗത്തെക്കുറിച്ച് ഒരു പുതിയ പഠനം പുറത്തു വിട്ടിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. ജേണല്‍ ട്രെന്‍ഡ്‌സ് ഓഫ് ഇമ്മ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനത്തില്‍ പറയുന്നത് അതിരാവിലെകളില്‍ ഉണ്ടാകുന്ന ഹൃദയാഘാതമാണ് രാത്രിയോ മറ്റു നേരങ്ങളിലോ ഉണ്ടാകുന്ന ഹൃദയാഘാതത്തെക്കാള്‍ അപകടകാരി എന്നാണ്.

ജൈവഘടികാരം അഥവാ വും ഇമ്മ്യൂണോ റെസ്‌പോണ്‍സും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പഠനത്തിലാണ് ഈ കണ്ടെത്തല്‍. എലികളില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിന് അടിസ്ഥാനമായത്.

എന്തായാലും രാവിലെയുള്ള ഹൃദയാഘാതങ്ങള്‍ക്ക് മറ്റു നേരങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നു തന്നെയാണ് ഗവേഷകര്‍ പറയുന്നത്. ഹൃദയാഘാതം കൂടുതലും രാവിലെയാണ് ഉണ്ടാകാറുള്ളതെന്ന് നേരത്തേ തെളിയിക്കപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button