Latest NewsIndiaElection 2019

വോട്ടെണ്ണല്‍ വിവരങ്ങള്‍ തത്സമയം അറിയാം; മൊബൈല്‍ ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലവും ട്രന്റും ജനങ്ങളിലേക്ക് യഥാസമയം എത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി. വോട്ടര്‍ ഹെല്‍പ്ലൈന്‍ മൊബൈല്‍ ആപ് എന്നാണ് ഇതിന്റെ പേര്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിന് പുറമെ വോട്ടര്‍ ഹെല്‍പ്ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷനിലും വോട്ടെണ്ണലിന്റെ വിവരങ്ങള്‍ തത്സമയം ജനങ്ങള്‍ക്ക്അറിയാനാവും.

രാവിലെ എട്ട് മണി മുതല്‍ ഈ ആപ്ലിക്കേഷനില്‍ വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങള്‍ വന്ന് തുടങ്ങും. തങ്ങള്‍ക്ക് ഏറ്റവും വേണ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയെ ബുക്ക് മാര്‍ക്ക് ചെയ്യാനും ഇതിലൂടെ കഴിയും. ഇവരുടെ ഫലം എളുപ്പത്തിലും വേഗത്തിലും ആപ്പിലൂടെ ലഭിക്കാനുള്ള സൗകര്യവും ഉണ്ട്. ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഐഫോണുകളിലും ഈ ആപ്പ് ഉപയോഗിക്കാം. ആപ് സ്റ്റോറില്‍ നിന്ന് ഇത് വളരെ എളുപ്പത്തില്‍ ് ഡൗണ്‍ലോഡ് ചെയ്യാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button