NattuvarthaLatest News

വീട്ടുവരാന്തയിൽ ഉറങ്ങികിടന്ന സഹോദരിമാരെ വെട്ടി പരിക്കേൽപ്പിച്ചു; ബന്ധുവിനെതിരെ വധശ്രമത്തിന് കേസ്

പരിയാരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്

ഉറങ്ങിക്കിടന്ന സഹോദരിമാരെ ബന്ധു വെട്ടിപ്പരിക്കേൽപ്പിച്ചു , വീട്ടുവരാന്തയിൽ ഉറങ്ങികിടന്ന സഹോദരിമാരെ വെട്ടി പരിക്കേൽപ്പിച്ചു; ബന്ധുവിനെതിരെ വധശ്രമത്തിന് കേസ് , വീട്ടിലെ വരാന്തയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സഹോദരിമാരെ ബന്ധു വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി .

പെരിയാട്ടടുക്കം ബങ്ങാട് കായക്കുന്ന് തോണിക്കടവ് മൊട്ടയിലെ മാധവി (ചെറിയോൾ-62), സഹോദരി നാരായണി (58) എന്നിവർക്കാണ് പരുക്കേറ്റത് . സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ ബന്ധു കൊളത്തൂർ പെർളടുക്കത്തെ ദാമോദരനെതിരെ ബേക്കൽ പോലീസ് വധശ്രമത്തിന് കേസെടുത്തു. ദാമോദരനുമായി പിണങ്ങിക്കഴിയുന്ന ഭാര്യയും മക്കളും മാതൃസഹോദരിമാരായ മാധവിക്കും നാരായണിക്കും ഒപ്പമാണ് താമസിക്കുന്നത് .

കഠിനമായ ചൂടുകാരണം മാധവിയും നാരായണിയും വീടിന്റെ വരാന്തയിലാണ് ഉറങ്ങാൻ കിടന്നിരുന്നത്. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് സംഭവം നടക്കുന്നത് . സ്ഥലത്തെത്തിയ ദാമോദരൻ ഇരുവരേയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിനും പുറത്തും ഗുരുതരമായി വെട്ടേറ്റ നാരായണി പരിയാരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് . മാധവിയുടെ ഇരു കൈകൾക്കുമാണ് വെട്ടേറ്റത്. ഇവരെ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button