NattuvarthaLatest News

വാഹനങ്ങൾ വാടകക്കെടുത്ത് വിൽപ്പന നടത്തിയ പ്രതി പിടിയിൽ; സമാനമായ ഒട്ടേറെ കേസുകളുണ്ടെന്ന് പോലീസ്

കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് പ്രതി ഒളിവിൽ പോയി

കൊച്ചി: വാഹനങ്ങൾ വാടകക്കെടുത്ത് വിൽപ്പന, വാഹനങ്ങൾ വാടകയ്ക്കെടുത്ത് മറിച്ചു വില്പന നടത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു . മൂവാറ്റുപുഴ മഞ്ഞള്ളൂർ വില്ലേജിൽ, കടലിക്കാട് മുപ്പതേക്കർ കോളനിയിൽ പാറയ്ക്കൽ വീട്ടിൽ ബിജു ജോസഫാ (44)ണ് പോലീസിന്റെ പിടിയിലായത്.

സ്ഥിരമായി ഇയാൾ വാഹനങ്ങൾ വാടകയ്ക്കെടുത്ത ശേഷം ഉടമകൾ അറിയാതെ മറിച്ചു വില്പന നടത്തുന്നതാണ് പ്രതിയുടെ രീതി . ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട വാഹന ഉടമകൾ ഇയാൾക്കെതിരേ സെൻട്രൽ പോലീസിൽ പരാതി നൽകുകയായിരുന്നു . കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് പ്രതി ഒളിവിൽ പോയി . വാഹന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിക്കെതിരേ മറ്റ്‌ സ്റ്റേഷനുകളിലും കേസ് നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button