KeralaLatest News

തിരുവനന്തപുരത്തെ വോട്ടര്‍മാരുടെ സ്‌നേഹവും പരിഗണനയും തനിക്ക് ബോധ്യമാണെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ വോട്ടര്‍മാരുടെ സ്‌നേഹവും വിശ്വാസവും എനിക്കറിയാം. അവര്‍ ഒരിക്കലും എന്നെ കൈവിടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. വലിയ വിജയം നേടാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ. പ്രചാരണ വേളയില്‍ വോട്ടര്‍മാരുടെ സ്‌നേഹവും പരിഗണനയും തനിക്ക് ബോധ്യമായിരുന്നു എന്നും കുമ്മനം പറഞ്ഞു. പുലര്‍ച്ചെ പദ്മനാഭ സ്വാമി ക്ഷേത്രത്തിലും തൈക്കാട് അയ്യാ ഗുരു ആശ്രമത്തിലും പോയ ശേഷമാണ് കുമ്മനം വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് തിരിച്ചത്.

പ്രതികൂല ഘടകങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് രണ്ട് മുന്നണികളും കുമ്മനം രാജശേഖരന്‍ തോല്‍ക്കണം എന്ന് മാത്രമാണ് പറയുന്നത് എന്നായിരുന്നു കുമ്മനത്തിന്റെ മറുപടി. രണ്ട് മുന്നണികളും ആര് ജയിക്കണമെന്ന് പറയുന്നില്ല. മുഖ്യമന്ത്രിയും കോടിയേരിയും പറയുന്നത് ആര് ജയിക്കുമെന്നല്ല, മറിച്ച് കുമ്മനം തോല്‍ക്കണമെന്നാണെന്നും ഇത് നിഷേധ രാഷ്ട്രീയമാണന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button