KeralaLatest News

നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

കോ​ഴി​ക്കോ​ട്: കോഴിക്കോട് ഒളിപ്പിച്ച നിലയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. വ​ള​യം പ​ള്ളി​മു​ക്കി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്നാണ് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ കണ്ടെത്തിയത്. ര​ണ്ട് സ്റ്റീ​ൽ ബോം​ബു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഫോ​ട​ക വ​സ്തു​ക്ക​ളും വെ​ടി​മ​രു​ന്നു​മാ​ണ് പിടികൂടിയത്.

സ്‌ഫോടക വസ്തുക്കള്‍ വീടിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

shortlink

Post Your Comments


Back to top button