KeralaLatest News

ഏഷ്യാനെറ്റ്‌ ന്യൂസിനെതിരെ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള നിയമനടപടിക്ക്

തിരുവനന്തപുരം• അടിസ്ഥാനരഹിതവും ദുരുപദിഷ്ടവുമായ വാർത്ത കെട്ടിച്ചമച്ചും പ്രചരിപ്പിച്ചും അപകീർത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഏഷ്യാനെറ്റ്‌ ന്യൂസിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള നിയമനടപടിക്ക്. അപകീര്‍ത്തികരമായ വാര്‍ത്ത‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീധരന്‍ പിള്ള ഏഷ്യാനെറ്റ് ന്യൂസിന് വക്കീല്‍ നോട്ടീസയച്ചു.

മേയ് 20, 24 തീയതികളില്‍ ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ക്കെതിരെയാണ് പരാതി. ‘പാര്‍ട്ടി തീരുമാനം മറികടന്നുള്ള ആര്‍.എസ്.എസിന്റെ ഇടപടലാണ് തോല്‍വിക്ക് കാരണമെന്ന് പിള്ള’, തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ താന്‍ മത്സരിച്ചിരുന്നുവെങ്കില്‍ ന്യൂനപക്ഷ വോട്ടുകള്‍ കിട്ടുമായിരുന്നു എനാണ് ശ്രീധരന്‍ പിള്ളയുടെ വാദം തുടങ്ങിയ വാര്‍ത്തകള്‍ കളവും വാസ്തവ വിരുദ്ധവും ഒരിക്കലും ചിന്തിക്കുകയോ, പറയുകയോ ചെയ്തിട്ടില്ലാത്തതാണെന്നും പിള്ള നോട്ടീസില്‍ പറയുന്നു.

20 ാം തീയതി പ്രസിദ്ധീകരിച്ച,
1. പത്തനംതിട്ടയില്‍ നെഗറ്റീവ് ചിന്തയുണ്ടായി.
2. ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിന് പോയിരിക്കാം.
3. ഫലത്തിന് മുന്നേ പൊട്ടലും ചീറ്റലും.
4. പത്തനംതിട്ടയെ ചൊല്ലി വീണ്ടും വിവാദം.
5. സുരേന്ദ്രന്റെ തോല്‍വി ഉറപ്പിച്ച് ശ്രീധരന്‍ പിള്ള,
തുടങ്ങിയ വാര്‍ത്തകളും തെറ്റിദ്ധാരണാ ജനകവും ബോധപൂര്‍വം നല്‍കിയതാന്നെന്നും പിള്ള പറയുന്നു. മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ പത്തനംതിട്ടയെന്നോ സുരേന്ദ്രനെന്നോ താന്‍ പറഞ്ഞിട്ടില്ലെന്നും പിള്ള വ്യക്തമാക്കി.

നോട്ടീസ് കിട്ടിയ ഉടന്‍ വാര്‍ത്ത‍കള്‍ ചാനലില്‍ നിന്നും വെബ്‌സൈറ്റില്‍ നിന്നും നീക്കി മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം ഒറ്റയ്ക്കായും കൂട്ടായും സിവില്‍, ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അഡ്വ. ജോസഫ് തോമസ്‌ മുഖേന, ഏഷ്യാനെറ്റ് ന്യൂസ് ഉടമകളായ ബംഗലൂരുവിലെ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍, സി.ഇ.ഓ അമിത് ഗുപ്ത, എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍, റിപ്പോര്‍ട്ടര്‍ കെ.ജി കമലേഷ്, കോഴിക്കോട് ബ്യൂറോ റിപ്പോര്‍ട്ടര്‍ സാനിയ എന്നിവര്‍ക്ക് അയച്ച വക്കീല്‍ നോട്ടീസില്‍ ശ്രീധരന്‍ പിള്ള ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button