
മൂവാറ്റുപുഴ: പിറകെ നടന്ന് കെഞ്ചിയിട്ടും ആരും എടുക്കാതിരുന്ന ആ ടിക്കറ്റില്‍ ചെല്ലയ്യയ്ക്ക് ലഭിച്ചത് 5 കോടി. നറുക്കെടുക്കുന്നതിനു തൊട്ടു മുന്‍പു വരെ വിഷു ബംപര്‍ ലോട്ടറി ടിക്കറ്റ് വില്‍ക്കാന്‍ ചെല്ലയ്യ ആളുകളുടെ പിറകെ നടന്ന് കെഞ്ചുകയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍. വില്‍ക്കാന്‍ കഴിയാതെ നിരാശയോടെ കയ്യില്‍ സൂക്ഷിച്ച ആ ലോട്ടറിയുടെ ഭാഗ്യം ഒടുവില്‍ തമിഴ്‌നാട് തിരുനെല്‍വേലി കോട്ടെ കരികുളം സ്വദേശി ചെല്ലയ്യയ്ക്ക് ലഭിച്ചു. ഒന്നാം സമ്മാനമായ 5 കോടി തേടി വന്നപ്പോള്‍ ചെല്ലയ്യ സമ്മാനം ലഭിച്ച വിവരം ഭയം മൂലം ഇയാള്‍ ആരോടും പറഞ്ഞില്ല. ചെല്ലയ്യയുടെ കൈവശമുണ്ടായിരുന്ന യുബി 532395 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
വിഷു ബംപര്‍ ഒന്നാം സമ്മാനം വാഴക്കുളത്ത് വിറ്റ ടിക്കറ്റിനാണെന്ന് വ്യാഴാഴ്ച വൈകിട്ടുതന്നെ വ്യക്തമായെങ്കിലും ആരാണ് ആ ഭാഗ്യവാന്‍ എന്ന് ആരും അറിഞ്ഞിരുന്നില്ല. ഹോട്ടല്‍ ജീവനക്കാരനായി 10 വര്‍ഷം മുന്‍പു വാഴക്കുളത്ത് എത്തിയ ചെല്ലയ്യ ഭാര്യ സുമതി, മക്കളായ സഞ്ജീവ്, ശെല്‍വ നമിത എന്നിവരോടൊപ്പം കല്ലൂര്‍ക്കാട് കവലയിലുള്ള വാടക വീട്ടിലാണ് താമസിക്കുന്നത്. ഒരു വര്‍ഷം മുന്‍പാണ് ടിക്കറ്റ് വില്‍പ്പന തുടങ്ങിയത്. വിഷു ബംപര്‍ നറുക്കെടുപ്പു നടന്ന വ്യാഴാഴ്ച വില്‍പനയ്ക്കിറങ്ങിയെങ്കിലും രണ്ടു ടിക്കറ്റുകള്‍ വില്‍ക്കാനായില്ല. ഇതുമായി ഒരുപാടു പേരുടെ പിറകെ നടന്നെങ്കിലും ആരും വാങ്ങാത്തതിനെ തുടര്‍ന്ന് ഇതുമായി വീട്ടിലേക്ക് പോവുകയായിരുന്നു ചെല്ലയ്യ.
Post Your Comments