Latest NewsIndia

കുടുംബത്തോടൊപ്പം കഴിയാൻ 9 വര്‍ഷത്തെ സേവനം ഉപേക്ഷിച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍ : തീരുമാനത്തിന് പിന്നിൽ ഈ നൊമ്പരപ്പെടുത്തുന്ന സംഭവം

കഴിഞ്ഞ വര്‍ഷം കൈലാസ് നാഥിലേക്ക് നടത്തിയ യാത്രയാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.

ബാംഗ്ലൂര്‍: കുടുംബത്തിനൊപ്പം സമയം ചെലവഴിക്കണമെന്ന ആഗ്രഹത്തോടെ ഐപിഎസ് ഉദ്യോഗസ്ഥന്‍ അവസാനിപ്പിച്ചത് നീണ്ട 9 വര്‍ഷത്തെ സേവനം. ബാംഗ്ലൂര്‍ സൗത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.അണ്ണാമലൈയാണ് സര്‍വീസില്‍ നിന്നും രാജിവച്ചത്. കഴിഞ്ഞ വര്‍ഷം കൈലാസ് നാഥിലേക്ക് നടത്തിയ യാത്രയാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ആ യാത്രയില്‍ സീനിയര്‍ ഉദ്യോഗസ്ഥനായിരുന്ന മധുകര്‍ ഷെട്ടി മരിച്ചിരുന്നു.

തുടര്‍ന്നാണ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടാവുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് രാജി വൈകിയതെന്നും അദ്ദേഹം വ്യക്തമാക്കി.പലപ്പോഴും വിട്ടുവീഴ്ച്ചകള്‍ ചെയ്യേണ്ടി വരുന്ന ഔദ്യോഗിക ജീവിതത്തിന്റെ തിരക്കില്‍ നിന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങണമെന്ന ആഗ്രഹത്തോടെയാണ് അണ്ണാമലൈ രാജിയെന്ന തീരുമാനത്തിലേക്ക് എത്തിയത്. ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താന്‍ ആറു മാസത്തോളം വേണ്ടി വന്നു.

തന്റെ മകന്റെ വളര്‍ച്ച കാണണമെന്നും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കണമെന്നും ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.ജോലിയില്‍ നിന്ന് രാജിവച്ചതിനു ശേഷം 6 മാസം പൂര്‍ണ്ണമായും വിശ്രമിക്കുമെന്നും അതിനു ശേഷം കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അണ്ണാമലൈ പറഞ്ഞു. ആരാലും അഴിമതിക്കാരനെന്ന് പേരുദോഷം കേള്‍പ്പിക്കാതെയാണ് അദ്ദേഹം ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥാനം രാജിവച്ചത്. സിംഗം എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button