Latest NewsKeralaIndia

കേന്ദ്രമന്ത്രിസ്ഥാനം : പ്രതികരണവുമായി വി മുരളീധരന്‍

ന്യൂ ഡൽഹി : രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്ന് തന്നെ കേന്ദ്രമന്ത്രിയായി തിരഞ്ഞെടുത്തതിനെ കുറിച്ച് പ്രതികരിച്ച് വി മുരളീധരന്‍ എം പി. തന്റെ മന്ത്രിസ്ഥാനം കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമെന്നു അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയെ പിന്തുണക്കാന്‍ ആരെയും തെരഞ്ഞെടുത്തില്ല. എങ്കിലും കേരളത്തിലെ ജനങ്ങളെ മോദി കൈവിടില്ല. ഇതിന്‍റെ സൂചനയായാണ് മോദി ടീമിന്‍റെ ഭാഗമാകാന്‍ ക്ഷണിച്ചിരിക്കുന്നതെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും ഉത്തരവാദിത്തം അതിന് അര്‍ഹിക്കുനന് ഗൗരവത്തോടെ നിറവേറ്റാനുള്ള പരിശ്രമമാണ് തന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുകഎന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ അംഗമാണ് വി മുരളീധരന്‍. മുൻ സംസ്ഥാന ബിജെപി അദ്ധ്യക്ഷനായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമാണ് വി.മുരളീധരനുള്ളത് സംഘടനാ തലത്തിലും വലിയ ബന്ധമുള്ള വി മുരളീധരൻ ഏറെ കാലം ഡൽഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്

വൈകിട്ട് ഏഴു മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് രണ്ടാം നരേന്ദ്രമോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത അധികാരമേൽക്കുക. അതിനു മുൻപായി നിയുക്ത മന്ത്രിമാരുമായി നാലരയ്ക്ക് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button