Latest NewsUAEGulf

ശ്വാസകോശത്തിന് മാത്രമല്ല കീശയ്ക്കും തുളവീഴും; പുകവലി നിര്‍ത്തലാക്കാന്‍ ഇങ്ങനെയും ചില മാര്‍ഗങ്ങളുണ്ട്

ദുബായ് : പുകവലി ആരോഗ്യത്തിന് എത്ര ഹാനികരമാണെന്നു പറഞ്ഞാലും ശീലമാക്കിയവര്‍ക്ക് അത് നിര്‍ത്താന്‍  പാടാണ്. അതിനായ് അല്‍പം പണം കീശയില്‍ നിന്ന് പോയാലും കുഴപ്പമില്ല. എന്നാല്‍ ഇരട്ടികാശ് കീശയില്‍ നിന്ന് പോയാലോ. അത്തരമൊരു നടപടിയിലൂടെയാണ് യുഎഇ പുകവലിക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടു വന്നിരിക്കുന്നത്.

പുകവലിക്കാരുടെ എണ്ണം കുറക്കാന്‍ കള്‍ശന നിയമങ്ങള്‍ നടപ്പാക്കുന്ന രാജ്യമാണ് യു.എ.ഇ പൊതുഇടങ്ങളിള്‍ പുകവലി നിരോധിച്ചിട്ടുണ്ട്. ഇതിന് പുറമെ കഴിഞ്ഞവര്‍ഷം പുകയില ഉല്‍പന്നങ്ങള്‍ക്ക് 100 ശതമാനമാണ് എക്‌സൈസ് നികുതി കൂടി ഏര്‍പ്പെടുത്തിയത്. ഇത്തരം നടപടികള്‍ പുകവലിക്കാരുടെ എണ്ണം കുറച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പുകവലിക്കുന്ന ശീലമുള്ളവര്‍ യു.എ ഇയില്‍ സിഗരറ്റ് പുറത്തെടുക്കും മുമ്പ് രണ്ടുവട്ടം ആലോചിക്കുന്നത് നല്ലതാണ്.

നിയമംലംഘിച്ചാല്‍ കനത്ത പിഴവീഴും. പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളും നിയമങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണം. ശീഷ, ഇലക്ട്രോണിക് സിഗരറ്റ് എന്നിവക്കെല്ലാം ഇവിടെ നിയന്ത്രണങ്ങളുണ്ട്. ഇതിന് പുറമെയാണ് കഴിഞ്ഞവര്‍ഷം പുകവില ഉല്‍പന്നങ്ങള്‍ക്ക് പാപ നികുതിയുടെ മാതൃകയില്‍ 100 ശതമാനം എക്‌സൈസ് ടാക്‌സ് ഏര്‍പ്പെടുത്തിയത്. പുകവലി ശീലം ഉപേക്ഷിച്ചില്ലെങ്കില്‍ ഒരു ശരാശരി പുകവലിക്കാരന്റെ ശ്വാസകോശത്തിന് മാത്രമല്ല കീശക്കും ഇവിടെ തുള വീഴും.

shortlink

Related Articles

Post Your Comments

Related Articles


Back to top button