KeralaLatest News

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻകുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻകുതിപ്പ്.പവന് 200 രൂപ കൂടി 23,720 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2,965 രൂപ എന്ന നിരക്കിലാണ് വ്യാപാരം. കഴിഞ്ഞ അഞ്ച് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ഈ മാസം ആദ്യദിനം തന്നെ സ്വര്‍ണ വിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഈ മാസത്തെ ഏറ്റവും ഉയ‍ര്‍ന്ന നിരക്ക് 24,200 രൂപയും കുറഞ്ഞ നിരക്ക് 23,480 രൂപയുമാണ്.

അതേസമയം വെള്ളി വിലയിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 39.44 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിക്ക് 39,440 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button