Latest NewsIndia

158പേരുമായി പറന്ന വിമാനം അടിയന്തരമായി നിലത്തിറക്കി

മുംബൈ : വിമാനം അടിയന്തരമായി നിലത്തിറക്കി. പാട്നയിൽ നിന്നും മുംബൈയിലേക്ക് 158പേരുമായി പുറപ്പെട്ട ഗോ എയറിന്റെ ജി-8 586 എന്ന വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് മഹാരാഷ്ട്രയിലെ ഔറംഗാബാദ് വിമാനത്താവളത്തിൽ ഇറക്കിയത്.

വാർത്ത ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം  റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യാത്രക്കാരും,ജീവനക്കാരും സുരക്ഷിതരാണെന്നും ഇവർക്കായി മറ്റൊരു വിമാനം സജ്ജീകരിച്ചു നൽകിയതായും ഗോ എയർ അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button