Latest NewsKerala

ബാലഭാസ്‌കറിന്റെ മരണം; സ്വര്‍ണക്കടത്തിലെ പ്രതികള്‍ക്ക് നേരെ വിരല്‍ ചൂണ്ടി അമ്മാവനും രംഗത്ത്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ ദുരൂഹത ഉന്നയിച്ച് അമ്മാവനും രംഗത്ത്. സ്വര്‍ണക്കടത്തിലെ പ്രതികള്‍ക്ക് നേരെയാണ് അമ്മാവനും ബാലഭാസ്‌കറിന്റെ ഗുരുനാഥനുമായ ബി ശശികുമാറും വിരല്‍ ചൂണ്ടുന്നത്. പാലക്കാട്ടെ ആയുര്‍വേദ ആശുപത്രി നടത്തിപ്പുകാരി, സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ പ്രകാശ് തമ്പി, വിഷ്ണു എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് അദ്ദേഹം ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു.

ബാലുവിനെ മൂവരും മുതലാക്കി. അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസമാണ് പ്രകാശ് തമ്പിയെ കുറിച്ച് സംശയമുണ്ടായത്. പാലക്കാട്ടെ ആയുര്‍വേദ ഹോസ്പിറ്റല്‍ നടത്തിപ്പുകാരിയും ആശുപത്രിയില്‍ വന്നിരുന്നു. അപകടശേഷം ഇവരുടെ പെരുമാറ്റത്തില്‍ സാരമായ മാറ്റമുണ്ടായി. ബന്ധുക്കളെ പൂര്‍ണമായി ഒഴിവാക്കി മൂവരും ആശുപത്രി മുറിയില്‍ ചര്‍ച്ചകള്‍ നടത്തി. ബാലുവിന്റെ സാമ്പത്തിക കാര്യങ്ങള്‍ തങ്ങളുടെ വരുതിയിലാക്കുന്നതില്‍ ആയിരുന്നു ഇവരുടെ ശ്രദ്ധ. ഇതിനിടയില്‍ പ്രകാശ് തമ്പി രണ്ടുവട്ടം ചില രേഖകളില്‍ ലക്ഷ്മിയുടെ വിരലടയാളം പതിപ്പിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് നടന്നില്ല.

ബാലുവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇവര്‍ക്ക് ഒരു ദുഃഖവും ഉള്ളതായി അനുഭവപ്പെട്ടില്ല. ഡ്രൈവര്‍ അര്‍ജുന്‍ ആദ്യം പറഞ്ഞത് വാഹനം ഓടിച്ചിരുന്നത് താനാണൊണ്. എന്നാല്‍ പിന്നീട് മൊഴി മാറ്റി. ആശുപത്രിയില്‍ നിന്നും ബാലഭാസ്‌കറിന്റെ കുടുംബത്തെ മാറ്റിനിര്‍ത്താനും ബോധപൂര്‍വമായ ശ്രമം നടന്നു. പ്രകാശ് തമ്പിയേയും വിഷ്ണുവിനെയും ജോലിയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ബാലു ആലോചിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സാക്ഷികളെയും ഇവരാണ് ഹാജരാക്കിയത്. ബാലുവിന്റെ മരണശേഷം പ്രകാശ് തമ്പി സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ പിടിമുറക്കിയത്. ഇയാളുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബാലുവിന്റെ കുടുംബ സ്വത്ത്, അക്കൗണ്ട് സംബന്ധമായ രേഖകള്‍ കാണിക്കുന്നതില്‍ നിന്നും ബാങ്ക് അധികൃതരെ വിലക്കിയിരുന്നതായും വാഹനത്തില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണത്തെക്കുറിച്ചും മൂന്നുപേരും ബാലഭാസ്‌കറില്‍ നിന്നും വന്‍തുക തട്ടിയെടുത്തതായും സംശയമുണ്ടെന്നും ശശികുമാര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button