Latest NewsIndia

ഒൻപത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കല്യാണം കഴിക്കാൻ യുവാവിന്റെ ശ്രമം

ന്യൂഡൽഹി: ഒൻപത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കല്ല്യാണം കഴിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കമലേഷ് എന്നയാളാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീടിനടുത്തായിരുന്നു കമലേഷ് താമസിച്ചിരുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുമായി പരിചയത്തിലായ കമലേഷ് പെണ്‍കുട്ടിയോട് സംസാരിക്കാനായി നിരന്തരം വീട്ടില്‍ വരുമായിരുന്നു. ഇതിനിടെ ഇയാൾ പെൺകുട്ടിയോട് വിവാഹാഭ്യർത്ഥന നടത്തുകയുണ്ടായി. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചതോടെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയാല്‍ എല്ലാവരും വിവാഹത്തിന് സമ്മതം മൂളുമെന്നായിരുന്നു യുവാവിന്റെ പ്രതീക്ഷ. ഹോബാ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് യുവാവിനെ പൊലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button