Latest NewsIndia

അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം,  ആഭ്യന്തര  സുരക്ഷയ്ക്ക് പ്രാധാന്യം 

ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ഗുബ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ആഭ്യന്തരസുരക്ഷാകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയും  ആഭ്യന്തര മന്ത്രാലയത്തിലെത്തിയിരുന്നു. കേന്ദ്രആഭ്യന്തരമന്ത്രിസ്ഥാനമേറ്റെടുത്ത  ഷാ ശനിയാഴ്ച മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭീകരത, നക്‌സലിസം, തുടങ്ങി രാജ്യം നേരിടുന്ന ആഭ്യന്തര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച നടന്നത്.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ വകുപ്പ് എന്നിവയുടെ റദ്ദാക്കല്‍ ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പ്രധാനവാഗ്ദാനങ്ങളിലൊന്നായിരുന്നു. കശ്്മീര്‍ അമിത് ഷായുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളില്‍  ഒന്നാണ്. രണ്ടാം മോദി സര്‍ക്കാരിന്റെ കീഴില്‍ കേന്ദ്രസര്‍ക്കാരിന്റെ വിട്ടുവീഴ്ച്ചയില്ലാത്ത ഭീകരവിരുദ്ധ നിയമം കശ്മീരില്‍ തുടരുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button