News

അവധിയിലായിരുന്ന ജവാന് വീമൃത്യു

ശ്രീനഗര്‍•ദക്ഷിണ കശ്മീരിലെ അനന്തനാഗില്‍ അവധിയില്‍ വീട്ടിലായിരുന്ന ടെറിട്ടോറിയല്‍ ആര്‍മി ജവാനെ ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തി.

വ്യാഴാഴ്ച വൈകുന്നേരമാണ് അനന്തനാഗ് ജില്ലയിലെ സദൂര ഗ്രാമത്തിലെ മന്‍സൂര്‍ അഹമ്മദ് ബേഗിന്റെ വീട്ടില്‍ അജ്ഞാതരായ ആയുധധാരികളെത്തി അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെ ഉടന്‍തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അയല്‍ ജില്ലയായ ഷോപ്പിയാന്‍ ജില്ലയിലാണ് മന്‍സൂര്‍ ബേഗിനെ പോസ്റ്റ്‌ ചെയ്തിരുന്നത്. രാഷ്ട്രീയ റൈഫിള്‍സ് 34 ബറ്റാലിയന്‍ അംഗമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button