Latest NewsIndia

ബംഗാളിന്റെ മഹത്വം പോയി, ഇപ്പോള്‍ ബംഗാളിലെ ആണ്‍കുട്ടികള്‍ കേരളത്തിലെ തൂപ്പുകാർ : വിമർശനവുമായി മേഘാലയ ഗവർണ്ണർ

അതെ സമയം ഇതിനെതിരെ ബംഗാളിനെ അപമാനിച്ചു എന്ന് പറഞ്ഞു കൊണ്ട് തൃണമൂൽ കൊണ്ഗ്രെസ്സ് പ്രക്ഷോഭം നടത്തുകയാണ്.

ന്യൂഡല്‍ഹി: മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി മേഘാലയ ഗവര്‍ണര്‍. ബംഗാളിന്റെ മഹത്വം നഷ്ടപ്പെട്ടതായി അദ്ദേഹം വിമർശിച്ചു. ഹിന്ദിയും പഠനഭാഷയാക്കാൻ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നീക്കങ്ങളെ മമത എതിർത്തതിനെ പരാമര്‍ശിച്ചാണ് ഗവര്‍ണറുടെ അധിക്ഷേപ പരാമര്‍ശം. മമതയുടെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്ന് തഥാഗതാ റോയ് ആരോപിച്ചു.

മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ ഹിന്ദി സംസാരിക്കുന്ന സംസഥാനങ്ങളല്ല. അവിടെയൊന്നുമില്ലാത്ത എതിര്‍പ്പാണ് ബംഗാള്‍ സര്‍ക്കാര്‍ കാണിക്കുന്നതെന്ന് റോയ് ആരോപിച്ചു. ബംഗാള്‍ സ്വാമി വിവേകാനന്ദന്റെയും രവീന്ദ്രനാഥ ടാഗോറിന്റെയും നാടാണ്. എന്നിട്ടും എന്തുകൊണ്ടാണ് ബംഗാളികള്‍ക്ക് ഹിന്ദി പഠിക്കാന്‍ കഴിയാത്തതെന്നും റോയ് ചോദിച്ചു. ഇവരെല്ലാം ഹിന്ദി ഭാഷ പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബംഗാള്‍ മഹത്തരമായതെന്നും റോയ് കൂട്ടിച്ചേര്‍ത്തു.

എന്നാൽ ഇപ്പോൾ ബംഗാളിന്റെ പഴയ മഹത്വമെല്ലാം പോയെന്നും ഇപ്പോള്‍ അവിടുത്തെ ആണ്‍കുട്ടികള്‍ കേരളത്തിലെയും ഹരിയാനയിലെയും തൂപ്പുകാരായും മറ്റും, പെണ്‍കുട്ടികള്‍ മുംബൈയിലെ ബാര്‍ ഡാന്‍സര്‍മാരുമായും ഉപജീവനം കഴിക്കേണ്ടി വരുന്നത് ഇതിനാലാണെന്നു തഥാഗത റോയ് പറഞ്ഞു.അതെ സമയം ഇതിനെതിരെ ബംഗാളിനെ അപമാനിച്ചു എന്ന് പറഞ്ഞു കൊണ്ട് തൃണമൂൽ കൊണ്ഗ്രെസ്സ് പ്രക്ഷോഭം നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button