Latest NewsIndia

ത്രികോണാസനവും താടാസനവും പരിചയപ്പെടുത്തി ട്വിറ്ററില്‍ മോദിയുടെ വീഡിയോ  

അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി താടാസനവും ത്രികോണാസനവും പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. താടാസന സ്ഥിതിയാണ് മോദി ആദ്യം പരിചയപ്പെടുത്തിയിരിക്കുന്നത്.

യോഗാസനം  ചെയ്യേണ്ട രീതിയും അതിന്റെ പ്രയോജനങ്ങളും ട്വിറ്റര്‍ വഴിയാണ് മോദി വിവരിക്കുന്നത്. യോഗ ജീവിതത്തിന്റെ അനിവാര്യഘടകമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് അദ്ദേഹം ത്രികോണാസനം ചെയ്യേണ്ട രീതി വിവരിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. താടാസനത്തിന്റെ അനിമേഷന്‍ വീഡിയോയും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ഈ ആസനം കൃത്യമായി ചെയ്താല്‍ യോഗയിലെ മറ്റ് ആസനങ്ങളും ശരിയായി ചെയ്യാനാകുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

നിന്നുകൊണ്ടുള്ള എല്ലാ യോഗ ആസനങ്ങളുടെയും അടിസ്ഥാനമാണ് താടാസനം. സൂര്യനമസ്‌കാരത്തിലും ഈ ആസനത്തിന് പ്രാധാന്യമുണ്ട്. താടാസനം ചെയ്യുമ്പോള്‍ കാലുകളുടെ സ്ഥിതി എങ്ങനെയാണെന്നും ശ്വാസോച്ഛ്വാസം നിയന്ത്രിക്കേണ്ടതെങ്ങനെയാണെന്നുമെല്ലാം വീഡിയോയില്‍ പ്രധാനമന്ത്രി കൃത്യമായി വിവരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button