
ന്യൂഡല്‍ഹി: നിപയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹര്‍ഷ വര്ദ്ധന്. പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ദിവസവും അവലോകനം നടത്തുന്നുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം നിപ വൈറസ് ബാധ സംശയത്തില്‍ നിരീക്ഷണത്തിലുള്ള ഏഴു പേരില്‍ നാലു പേരുടെ രക്തവും ശരീര സ്രവങ്ങളുടേയുംപരിശോധനഫലം ഇന്ന് ലഭിക്കുമെന്ന് സൂചന. അതേസമയം ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇവരില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല. ഈ പരിശോധന ഫലം പ്രതീക്ഷ നല്കുന്നതാണെങ്കിലും പൂണെയില്‍ നിന്നുള്ള റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
Post Your Comments