Latest News

രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍: ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

അരിസോണ: ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറുകള്‍ മൂലം പരിക്കേറ്റയാള്‍ ട്രക്ചറോടുകൂടി റോപ്പില്‍ തൂങ്ങി കറങ്ങുന്നതിന്റെ വീഡിയോ പുറത്ത്. അരിസോണയിലെ ഫീനിക്‌സ് പര്‍വ്വതാരോഹണത്തിനായി പോയ 74കാരിയായ സ്ത്രീ അപകടത്തില്‍ പെടുകയായിരുന്നു. ഇവരെ രക്ഷപെടുത്തി സ്‌ടെച്ചറില്‍ ഹെലികോപ്റ്ററിലേക്ക് ഉയര്‍ത്തുമ്പോഴാണ് റോപ്പിന്റെ കണ്‍ട്രോള്‍ നഷ്ടപ്പെട്ടത്. ഇതേ തുടര്‍ന്ന് സ്‌ട്രെക്ച്ചറോടു കൂടി അനിയന്ത്രിതമായ വേഗത്തില്‍ റോപ്പ് കറങ്ങുകയായിരുന്നു. എന്നാല്‍ അതിസാഹസികത നിറഞ്ഞ ഈ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പെയ്‌സ്റ്റേവ കൊടുമുടിയില്‍ നിന്നും പരിക്കേറ്റ പര്‍വ്വതാരോഹകയെ ഫീനിക്‌സ് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് രക്ഷപെടുത്തിയ വിവരം ഡെയ്‌ലി മെയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. വീണ് മുഖത്തും തലയ്ക്കും പരിക്കേറ്റ ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍ നേരിട്ടു. സ്‌ടെക്ചറുമായി ബന്ധപ്പെടുത്തിയ റോപ്പ് തകരാറിലായതുമൂലമാണ് ഇങ്ങനെ സംഭവിച്ചത്. എന്നാല്‍ സ്ത്രീയെ അപകടങ്ങളൊന്നും കൂടാതെ രക്ഷപെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഞെട്ടിക്കുന്ന വീഡിയോ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button