Latest NewsKerala

ബീച്ചില്‍ ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം; യുവാവിന്റെ തലയ്ക്കും കഴുത്തിനും പരിക്കേറ്റു

കോഴിക്കോട് : ബീച്ചില്‍ ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം. മർദ്ദനമേറ്റ തിക്കോടി സ്വദേശി രൂപക്കിന് തലക്കും കഴുത്തിനും പരിക്കേറ്റു. തിക്കോടി ബീച്ചില്‍ വാഹനമിറക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഒരു കൂട്ടം യുവാക്കൾ രൂപക്കിനെ ആക്രമിക്കുകയായിരുന്നു.

ചൊവ്വാഴ്ച വൈകീട്ടാണ് തിക്കോടി സ്വദേശി രൂപക്കും ഭാര്യയും മക്കളും ബന്ധുവായ സ്ത്രീക്കും മക്കള്‍ക്കുമൊപ്പം തിക്കോടി ബീച്ചിലെത്തിയത്. ഡ്രൈവ് ഇന്‍ ബീച്ച്‌ ആയതിനാല്‍ തിക്കോടിയില്‍ കാര്‍ ഇറക്കാന്‍ ശ്രമിക്കുകയായിരുന്നു രൂപക്ക്.ഈ സമയം ഒരു കൂട്ടം യുവാക്കള്‍ സ്ഥലത്തെത്തി ബീച്ചില്‍ വണ്ടി ഇറക്കാന്‍ പാടില്ലെന്ന് പറഞ്ഞതായി രൂപക്ക് പറയുന്നു. ഇത് സംബന്ധിച്ച്‌ വാക്കു തര്‍ക്കമുണ്ടാവുകയും വണ്ടി തിരിച്ച്‌ കയറ്റുന്നതിനിടെ യുവാക്കള്‍ മര്‍ദ്ദിക്കുകയുമായിരുന്നു.

സംഭവത്തില്‍ തിക്കോടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.അക്രമികളില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.
മര്‍ദ്ദനത്തില്‍ രൂപക്കിന് തലയ്ക്ക് പരിക്കേറ്റു. കഴുത്തില്‍ മുറിവുമുണ്ട്. അക്രമികളെ തടയാന്‍ ശ്രമിക്കുന്നതിനിടെ രൂപക്കിന്‍റെ ഭാര്യയുടെ തോളെല്ലിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button