CricketLatest News

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി ധോണി

സതാംപ്ടണ്‍: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി മഹേന്ദ്ര സിങ് ധോണി. ലിസ്റ്റ് എ ക്രിക്കറ്റില്‍ സ്റ്റംമ്പിങ്ങിലൂടെ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ താരമെന്ന മുന്‍ പാക് താരം മോയിന്‍ ഖാന്റെ റെക്കോഡിനൊപ്പമാണ് ധോണിയിപ്പോൾ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന്റെ 40-ാം ഓവറില്‍ ഫെഹ് ലുക്വായോയെ പുറത്താക്കിയതോടെയാണ് ഈ റെക്കോർഡ് ധോണിക്ക് സ്വന്തമാക്കാൻ കഴിഞ്ഞത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ധോണിയുടെ സ്റ്റംമ്പിങ്ങുകളുടെ എണ്ണം 139 ആയിരിക്കുകയാണ്.

ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യമത്സരത്തിൽ ധോണി 46 പന്തുകളില്‍ നിന്ന് 34 റണ്‍സെടുത്തിരുന്നു. രോഹിത്തിനൊപ്പം നാലാം വിക്കറ്റില്‍ 74 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ധോണിക്കായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button