KeralaLatest News

ദേശീയ പാതയില്‍ വാഹനാപകടം: പിതാവ് മരിച്ചു, മകന്‍ പരിക്കുകളോടെ ആശുപത്രിയില്‍

ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് അപകടം നടന്നത്

ബാലരാമപുരം : ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു കരമന-കളിയിക്കാവിള ദേശീയപാതയില്‍ പള്ളിച്ചല്‍ ജംക്ഷനിലാണ് അപകടം നടന്നത്. പരശുവയ്ക്കലിലെ കുടുംബം സഞ്ചകരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പെരുവിള സ്വാഗതില്‍ റിട്ട.കെഎസ്ഇബി അസി.എന്‍ജിനീയര്‍ സൈമണ്‍ (70) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മകന്‍ പരിക്കുകളോടെ ടിബി പൊന്‍ സൈമണ്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് അപകടം നടന്നത്. ടിബിയാണ് കാര്‍ ഓടിച്ചിരുന്നത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസും എതിര്‍ദിശയില്‍ വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൈമണെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഏഴ് മണിയോടെ മരണപ്പെടുകയായിരുന്നു

ഇടിയുടെ ആഘാതത്തില്‍ ബസിന്റെയും കാറിന്റെയും മുന്‍ ഭാഗം തകര്‍ന്നു. കാറിനകത്ത് കുടുങ്ങിയ സൈമണിനേയും ടിബിയേയും വളരെ നേരത്തെ ശ്രമ്ത്തിനൊടുവിലാണ് പുറത്തെടുത്ത്. ഭാര്യ അര്‍പുതകുമാരിയെ മകള്‍ ജസ്ലിന്‍ സിബിനെറ്റിന്റെ വീട്ടിലാക്കിയശേഷം പരശുവയ്ക്കലേക്ക് മടങ്ങുകയായിരുന്നു സൈമണ്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button