KeralaLatest News

പാലാരിവട്ടം മേല്‍പ്പാലം പൊളിയ്ക്കണമെന്ന വിജിലന്‍സിന്റെ അഭിപ്രായത്തിന് മറുപടിയുമായി മന്ത്രി.ജി.സുധാകരന്‍

കൊച്ചി:  പാലാരിവട്ടം മേല്‍പ്പാലം പൊളിയ്ക്കണമെന്ന വിജിലന്‍സിന്റെ അഭിപ്രായത്തിന് മറുപടിയുമായി മന്ത്രി.ജി.സുധാകരന്‍ രംഗത്ത്. പാലാരിവട്ടം മേല്‍പ്പാലം പൊളിക്കണമെന്ന വിജിലന്‍സ് ശുപാര്‍ശ തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. പാലം ശക്തിപ്പെടുത്തി തുറന്നു കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. അതേസമയം മേല്‍പ്പാല അഴിമതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം വിജിലന്‍സ് തുടങ്ങി.

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആറിലാണ് മേല്‍പ്പാലം അതീവ ഗുരുതരാവസ്ഥയിലാണെന്നും പൊളിച്ചുമാറ്റി പുതിയ പാലം പണിയണമെന്നും വിജിലന്‍സ് ശുപാര്‍ശ ചെയ്യുന്നത്.

നിലവാരമില്ലാത്ത കോണ്‍ക്രീറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച പാലം ഭാവിയിലും അപകടത്തിന് കാരണമാകുമെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. എന്നാല്‍ ഈ വാദം തള്ളുകയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി. കരാറുകരെ നിര്‍മ്മാണം ഏല്‍പ്പിച്ച അന്നത്തെ ഭരണാധികാരികള്‍ പിന്നീട് തിരിഞ്ഞു നോക്കിയില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button