India

യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് അപമാനിയ്ക്കാന്‍ ശ്രമം : ദൃശ്യങ്ങള്‍ പുറത്ത്

ഗോവ : യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് അപമാനിയ്ക്കാന്‍ ശ്രമം.. മുംബൈ സ്വദേശിനിയായ ദുര്‍ഗാ ഗൗഡയാണ് നടുറോഡില്‍ ആക്രമണത്തിനും അപമാനത്തിനു ഇരയായത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇവര്‍ പുറത്തുവിട്ടു.

സംഭവത്തെ കുറിച്ച് യുവതി പറയുന്നതിങ്ങനെ. വടക്കന്‍ ഗോവയിലെ സാലിദോ ഗ്രാമത്തില്‍ നിന്ന് യുവതി സ്‌കൂട്ടറില്‍ കലാന്‍ഗട്ട് ബീച്ചിലേയ്ക്ക് പോകും വഴിയായിരുന്നു സംഭവം. സ്‌കൂട്ടറില്‍ വരുന്ന തന്നെ കണ്ട് പ്രദേശവാസിയായ യുവാവ് ബൈക്കില്‍ തന്നെ പിന്തുടര്‍ന്നു. ബൈക്ക് അമിത വേഗതയിലായിരുന്നു. പിന്നെയും ബൈക്കിന്റെ വേഗത കൂട്ടി തന്നെ ഭയപ്പെടുത്തി. തന്നെ സ്‌കൂട്ടറില്‍ നിന്നും തള്ളി താഴെയിട്ടു. പിന്നെ അപമാനിയ്ക്കാന്‍ ശ്രമിച്ചു. ആളുകള്‍ കൂടിയപ്പോഴേയ്ക്കും അയാള്‍ അവിടം വിട്ടുപോയിരുന്നു. ഉടന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബ്രയാന്‍ ഫ്രാങ്കോ എന്ന യുവാവിനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇയാളെ നാല് ദിവസം കഴിഞ്ഞപ്പോള്‍ പൊലീസ് വിട്ടയച്ചു. ഇയാളെ വിട്ടയച്ചതിനു പിന്നാലെയാണ് യുവതി തനിക്ക് നേരിട്ട് അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചത്. വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

വീഡിയോ വൈറലായതോടെ യുവാവിനെ വിട്ടയച്ചതുമായി ബന്ധപ്പെട്ട് പൊലീസും രംഗത്ത് എത്തി. രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നുവെന്നും, പിന്നീട് രണ്ട് ദിവസം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ മറ്റൊരു രണ്ട് ദിവസം കസ്റ്റഡിലുണ്ടായിരുന്നതായും പൊലീസ് വെളിപ്പെടുത്തി. ഇയാളെ മോചിപ്പിയ്്ക്കാന്‍ മജിസ്‌ട്രേറ്റാണ് ഉത്തരവിട്ടതെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button