Latest NewsInternational

മൂന്നിലൊരു കുടുംബത്തില്‍ മരണം, കാരണം തേടിയിറങ്ങിയ  ഗവേഷക വിദ്യാര്‍ത്ഥിക്ക്  മുന്നില്‍  പച്ച വെളിച്ചമായി നിപ വൈറസ്  

മലേഷ്യയിലാണ് നിപ വൈറസിനെ ആദ്യം കണ്ടെത്തിയത്. 1998ലായിരുന്നു ഇത്. പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുകയും പിന്നാലെ നൂറിലധികം മനുഷ്യരെ വൈറസ് ബാധിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ എങ്ങനെയാണ് ഇത്തരത്തിലൊരു അസുഖം ബാധിക്കുന്നത് എന്ന അന്വേഷണം നടത്തിയ ഡോ കൗ ബിങ്ങ് ചുഅ എന്ന ഗവേഷക വിദ്യാര്‍ത്ഥിയാണ് നിപ വൈറസിനെ ആദ്യമായി കണ്ടെത്തിയത്.

ഗവേഷണത്തിനിടെ പച്ച വിളക്ക് കത്തിച്ചുവച്ചതുപോലെ ഒരു വെളിച്ചം കണ്ട കൗ ബിങ്ങ് നിരീക്ഷണത്തിനൊടുവില്‍ അതാണ് നിപ വൈറസെന്ന് ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ വെറുമൊരു ഗവേഷക വിദ്യാര്‍ത്ഥിയായ കൗ ബിങ്ങിന്റെ കണ്ടുപിടിത്തം ഗവേഷക മേധാവി അംഗീകരിച്ചില്ലെന്ന് മാത്രമല്ല സമയം പാഴാക്കുന്നതിനെ വിമര്‍ശിക്കുകയും ചെയ്തു.

എന്നാല്‍ ക്വാലാലംപൂരിലെ മലായ സര്‍വകലാശാലയിലെ ആ ഗവേഷക വിദ്യാര്‍ത്ഥി  വിമര്‍ശനങ്ങള്‍ക്ക്  കീഴടങ്ങിയില്ല. അമേരിക്കയിലെ കൊളറോഡോയിലെ ഫോര്‍ട്ട് കോളിന്‍സിലെ ഗവേഷണ  ലാബില്‍ തന്റെ  ഗവേഷണസാമ്പിള്‍ എത്തിച്ചു ഇദ്ദേഹം. വായുവില്‍ പറന്ന് നടന്ന് ഗുരുതരമായ ശ്വാസകോശ രോഗമുണ്ടാക്കുന്ന പാരാമിക്‌സോ ഗണത്തില്‍പ്പെടുന്ന വൈറസിന്റെ സാന്നിധ്യം അവിടെ വ്ച്ച് കിം ബൗ സ്ഥിരീകരിച്ച. അങ്ങനെയാണ് കൊതുകുകള്‍ അല്ല പന്നികളാണ് രോഗം പരത്തുന്നതെന്ന് ബോധ്യപ്പെട്ടത്.

മലേഷ്യയിലെ നിപ ഗ്രാമത്തില്‍ ഈ വൈറസ് വരുത്തിയ ദുരന്തം ഭീകരമായിരുന്നു. മൂന്നിലൊരു കുടുംബത്തില്‍ നിന്ന് ഒരാള്‍ ഇവിടെ മരിച്ചു. പന്നികളില്‍ ഈ വൈറസ് എങ്ങനെയത്തുന്നു എന്നായി അടുത്ത അന്വേഷണം. അതിനൊടുവിലാണ് വവ്വാലുകളാണ് വൈറസിന്റെ ഉറവിടമെന്നും മനസിലാക്കി. ഇതിന് ശേഷം ഏഷ്യയില്‍ 17 തവണയാണ് നിപ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ രോഗം ബാധിച്ചവരില്‍  74 ശതമാനവും മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button