KeralaLatest News

സീറോ മലബാര്‍ ഭൂമി ഇടപാട്: കര്‍ദ്ദിനാളിനെ പിന്തുണച്ച് കെസിബിസി

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാളിനെ പിന്തുണച്ച് കേരള കാത്തോലിക ബിഷപ്പ് ് കൗണ്‍സില്‍ (കെസിബിസി). ഭൂമി ഇടപാട് കേസില്‍ അഴിമതിയില്ലെന്ന് കെസിബിസിയുടെ സര്‍ക്കുലര്‍. ആരോപണങ്ങളും സംശയങ്ങളും സഭയ്ക്കുള്ളില്‍ തന്നെ പരിഹരിക്കും. അതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കെസിബിസി വ്യക്തമാക്കി. അടുത്ത ഞായറാഴ്ച സര്‍ക്കുലര്‍ പള്ളികളില്‍ വായിക്കും.

കര്‍ദ്ദിനാളിനെതിരായ വ്യാജരേഖാ വിവാദം ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ സിനഡ് തീരുമാനം ശരിയാണെന്നും കെസിബിസി പറഞ്ഞു. സഭയില്‍ ഭിന്നത് സൃഷ്ടിക്കാനുള്ള ശ്രമം തിരിച്ചറിയണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button