KeralaLatest News

കാലവർഷത്തുടക്കം ശക്തി കുറയുമെന്ന് ആശങ്ക

പാലക്കാട്: യെമൻ തീരത്തു രൂപപ്പെട്ട ന്യൂനമർദം ശക്തമായാൽ കേരളത്തിൽ കാലവർഷത്തുടക്കം ദുർബലമാകുമെന്ന് സൂചന. വേനൽമഴ ഇത്തവണ സംസ്ഥാനത്തു പ്രതീക്ഷിച്ചപേ‍ാലെ ലഭിച്ചില്ല. മഴയുടെ അളവിൽ 55% കുറവാണ് രേഖപ്പെടുത്തിയത്. ആറാം തീയതിയോട് കൂടി കാലവര്‍ഷം ആരംഭിക്കുമെന്നായിരുന്നു ആദ്യ പ്രവചനം. എന്നാൽ എട്ടേ‍ാടെ കാലവർഷം തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ (ഐഎംഡി) നിഗമനം.

ന്യൂനമർദം ദുർബലമായാൽ ലക്ഷദ്വീപിനും കെ‍ാച്ചിക്കുമിടയിൽ ന്യൂനമർദം ശക്തമായി മഴ പതിവുപേ‍ാലെ ലഭിക്കും. കാലവർഷ സീസണിൽ സാധാരണ കിട്ടേണ്ട മഴയുടെ അളവിൽ ഇത്തവണ നേരിയ കുറവുണ്ടാകുമെന്നാണ് സൂചന. അതേസമയം എൽനിനേ‍ാ ശക്തമാകുമെന്ന സൂചനകളുള്ളതിനാൽ മഴയുടെ അളവിനെക്കുറിച്ച് വ്യക്തമായ നിഗമനത്തിൽ എത്താൻ ഗവേഷകർക്കും സാധിക്കുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button