KeralaLatest News

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്; പ്രതിഷേധക്കാര്‍ക്കെതിരെ നടപടി

കോഴിക്കോട്:  ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവ വേദിയില്‍ കെഎസ് യു പ്രതിഷേധം. നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടയിലാണ് പത്തോളം കെഎസ്യു പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി വേദിയില്‍ എത്തിയത്. ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുക, നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പരീക്ഷയെഴുതിയ അധ്യാപകരെ അറസ്റ്റ് ചെയ്യുക, ഡി.ഡി.ഇയുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു കെ.എസ്.യു പ്രതിഷേധം.

പത്തോളം കെ.എസ്.യു പ്രവര്‍ത്തകര്‍ കൊടികളും മറ്റുമായി പ്രതിഷേധവുമായെത്തിയത്. സ്‌കൂളിലെ അദ്ധ്യാപികയെ അടക്കം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. സ്‌കൂളില്‍ നേരത്തെ തന്നെ പ്രതിഷേധം നടത്തുമെന്ന് അറിയിച്ചെങ്കിലും പൊലീസ് സന്നാഹമില്ലാതിരുന്നതാണ് പ്രശ്നം വഷളാക്കിയത്.  സമരത്തെക്കുറിച്ച് സൂചന ഉണ്ടായിട്ടും പൊലീസ് വേദിക്കരികില്‍ ഉണ്ടായിരുന്നില്ല. സംഘാടകരായ അധ്യാപകരാണ് പ്രതിഷേധക്കാരെ മാറ്റിയത്. തുടര്‍ന്ന് മൂന്ന് വിദ്യാര്‍ഥികളെ പൊലീസ്‌കസ്റ്റഡിയിലെടുത്തത് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള വാക്കുതര്‍ക്കത്തിന് കാരണമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button