Latest NewsIndia

ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി: പരസ്യമായ വധഭീഷണിയുമായി മമത ബാനർജി

കൊൽക്കത്ത ; പരസ്യമായ വധഭീഷണിയുമായി മമത ബാനർജി . തങ്ങളോട് കളിക്കാൻ വരുന്നവരെ ചിതറിച്ച് കളയുമെന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ ഭീഷണി . കൊൽക്കത്തയിൽ നടന്ന ഈദ് ആഘോഷത്തിനിടയിലായിരുന്നു ‘ ഞങ്ങളോട് ആരെങ്കിലും തർക്കിക്കാൻ വന്നാൽ ചിതറിച്ച് കളയുമെന്ന ‘ മമതയുടെ പരസ്യ പ്രഖ്യാപനം .ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയ്ക്ക് ശേഷം മമത പല തവണയായി,ബിജെപി പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നുണ്ട് .

കഴിഞ്ഞ മാസം നോർത്ത് ഭട്പരയിലൂടെ മമതാ ബാനര്‍ജിയുടെ കാര്‍ കടന്നുപോയപ്പോൾ ജയ് ശ്രീറാം വിളിച്ചവരോട് ക്രുദ്ധയായി സംസാരിച്ചു . മാത്രമല്ല തന്നെ അപമാനിക്കാൻ എങ്ങനെ ധൈര്യം വന്നുവെന്നും ,ഇത് അനുവദിക്കാനാകില്ലെന്നും ,തനിക്കിത് സഹിക്കാനാകില്ലെന്നും മമത പറയുന്ന ദൃശ്യങ്ങളും വ്യക്തമാണ് . തുടർന്ന് മമതയുടെ നിർദേശത്തെ തുടർന്ന് ജയ ശ്രീറാം വിളിച്ചവരെ അറസ്റ്റ് ചെയ്തിരുന്നു.

ഇതിനെതിരെയും വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയർന്നത്. ഒരു മുഖ്യമന്ത്രി തന്നെ ഇത്തരത്തിൽ ഭീഷണി മുഴക്കിയതിനെതിരെ ബിജെപി പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button