Latest NewsUAEGulf

എഴുപതോളം പൂച്ചകള്‍ക്ക് അഭയം നല്‍കി ബ്രിട്ടീഷ് വനിത; പൂച്ചപ്രേമത്തിന് പിന്നിലെ കഥയിങ്ങനെ

ദുബായ്: എമ്മ ബട്ടണ്‍ എന്ന ബ്രിട്ടീഷ് വനിതയ്ക്ക് തന്റെ വീട്ടിലുള്ള പൂച്ചകളുടെ എണ്ണം ചോദിച്ചാല്‍ ചിലപ്പോള്‍ പറയാന്‍ കഴിഞ്ഞെന്ന് വരില്ല. കാരണം 2011ല്‍ യുഎയില്‍ പ്രവാസജീവിതം ആംരംഭിച്ചത് മുതല്‍ നിരവധി പൂച്ചകള്‍ക്കാണവര്‍ അഭയം നല്‍കിയിരിക്കുന്നത്. ഖലീഫ സിറ്റിയിലുള്ള എമ്മയുടെ നാല് ബെഡ്‌റൂമുകളുള്ള വില്ല ഇപ്പോള്‍ പൂച്ചകളാല്‍ നിറഞ്ഞിരിക്കുകയാണ്. 70 ഓളം പൂച്ചകളാണിപ്പോള്‍ ഇവരുടെ വീട്ടില്‍ ഉള്ളത്. തെരുവില്‍ അലഞ്ഞു നടക്കവേ അവര്‍ അഭയം നല്‍കിയവയാണ് അതില്‍ മിക്കവയും.

എമ്മയുടെ വീട്ടില്‍ എവിടെ നോക്കിയാലും പൂച്ചകളാണ്. ലിവിങ് റൂമിലും അടുക്കളയിലും സ്റ്റെയര്‍ കേസിന് മുകളിലും കിച്ചന്‍ സിങ്കിലും എവിടെ നോക്കിയാലും പൂച്ചകള്‍ മാത്രം. പൂച്ചകള്‍ ഇല്ലാത്ത ഒരിടം ആ വീട്ടില്‍ ഇല്ലെന്നു തന്നെ പറയാം. കറുപ്പും വെളുപ്പും നിറത്തിലുള്ള അറേബ്യന്‍ മാവ് സ്‌നോയി, കറുപ്പും ബ്രൗണും നിറമുള്ള സായാമീസ് പ്രിന്‍സസ്, കറുപ്പും വെളുപ്പും നിറമുള്ള ടേഡി ബിയര്‍ ക്യാറ്റ് തുടങ്ങി വിലപിടിപ്പുള്ള പല പൂച്ചകളും ഇവരുടെ കൈവശമുണ്ട്. എല്ലാ പൂച്ചകളുടെയും പേര് എമ്മക്ക് അറിയാം എന്നതാണ് ഏറ്റവും അതിശയകരമായ കാര്യം. ഏറ്റവും പ്രായം കൂടിയ 16 വയസുള്ള പൂച്ചയും ഏറ്റവും പ്രായം കുറഞ്ഞ 14 ദിവസം പ്രായമുള്ള പൂച്ചയും ഈ കൂട്ടത്തില്‍ ഉണ്ട്.

പൂച്ചകളോടുള്ള ഈ ഇഷ്ടം തുടങ്ങിയതിന് പിന്നിലും എമ്മയ്ക്ക് ചിലകഥകള്‍ പറയാനുണ്ട്. അയല്‍ക്കാരന്‍ ഒരിക്കല്‍ മെലിഞ്ഞ ഒരു കുഞ്ഞിപ്പൂച്ചയെ അവര്‍ക്ക് നല്‍കി. തെരുവില്‍ നിന്നും കണ്ടെടുത്ത ആ പൂച്ച മാത്രമല്ല അതുപോലെ അലഞ്ഞു നടക്കുന്ന നിരവധി പൂച്ചകള്‍ ആ നഗരത്തില്‍ ഉണ്ടെന്ന് അവര്‍ മനസിലാക്കി. അങ്ങനെയാണ് അനാഥരായ പൂച്ചകള്‍ക്ക് അഭയം നല്‍കാന്‍ തുടങ്ങിയതെന്ന് അബുദാബിയിലെ ഒരു കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഉടമയായ എമ്മ ബട്ടണ്‍ പറഞ്ഞു. ഒരു മാസം 10,000 ദിര്‍ഹം മുതല്‍ 15,000 ദിര്‍ഹം വരെ പൂച്ചകള്‍ക്കുള്ള ഭക്ഷണത്തിനായി ചിലവാകുന്നു. പൂച്ചകളുടെ ചികിത്സയ്ക്കായി ചിലവാരകുന്ന പണം അതിലും അധികമാണെന്ന് അവര്‍ പറയുന്നു. അടുത്തയിടെ എമ്മ ഏറ്റെടുത്ത ഒരു പൂച്ചയ്ക്ക് മെനിഞ്‌ജൈറ്റിസ് ബാധിച്ചിരുന്നു. ഇതിന്റെ ചികത്സയ്ക്കായി ഏകദേശം 35,000 ദിര്‍ഹം ഇവര്‍ ചിലവഴിച്ചു. ചിലപ്പോള്‍ തന്റെ വീട്ടുവാതില്‍ക്കല്‍ പൂച്ചകളെ കൊണ്ടുവന്ന് ഉപേക്ഷിച്ചിട്ട് പോകുന്ന സംഭവവും ഉണ്ടായിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.

പലരും എനിക്ക് ഭ്രാന്താണെന്ന് പറയാറുണ്ട്. ഞാന്‍ എന്തിനാണ് ഇങ്ങനൊക്കെ ചെയ്യുന്നതെന്ന് മനസിലാകുന്നില്ലെന്നും ചില സുഹൃത്തുക്കള്‍ പറയാറുണ്ട്. പലരും എന്റെ വീട്ടില്‍ വരാതായി. പലരും ഇവിടെ വന്നാല്‍ ഡിന്നര്‍ പോലും കഴിക്കാറില്ല- എമ്മ ബട്ടണ്‍ പറയുന്നു.

ഇത്തരത്തില്‍ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്ന പ്രവണതയ്ക്ക് അറുതിവരുത്തുവാന്‍ യുഎഇയില്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് എമ്മ പറയുന്നു. കൂടാതെ മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ഇവര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button