Latest NewsKuwaitGulf

പ്രവാസികള്‍ എത്രയെന്ന് വെളിപ്പെടുത്തി കുവൈറ്റ് മന്ത്രാലയം : സര്‍ക്കാര്‍ ജോലികള്‍ കയ്യടക്കിയിരിക്കുന്നത് അറബ് വംശജര്‍

കുവൈറ്റ് സിറ്റി : പ്രവാസികള്‍ എത്രയെന്ന് വെളിപ്പെടുത്തി കുവൈറ്റ് മന്ത്രാലയം. സര്‍ക്കാര്‍ ജോലികള്‍ കയ്യടക്കിയിരിക്കുന്നത് സ്വദേശികള്‍. മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ ഇങ്ങനെ. പൊതുമേഖലാ സ്ഥാപനങ്ങളില്‍ എണ്‍പതിനായിരത്തില്‍ പരം വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്നതായി സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. . സര്‍ക്കാര്‍ ജീവനക്കാരില്‍ പകുതിയിലേറെയും അറബ് പൗരന്മാരാണ് . കമ്മീഷന്റെ അനുമതിയില്ലാതെ വിദേശികളായ സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ കരാര്‍ പുതുക്കി നല്‍കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

സിവില്‍ സര്‍വീസ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കനുസരിച്ചു 81,817 വിദേശികളാണ് സര്‍ക്കാര്‍ ജോലിക്കാരായുള്ളത് . ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ള 4,273 പേരുള്‍പ്പെടെ അമ്പതിനായിരത്തോളം ജീവനക്കാര്‍ അറബ് പൗരന്മാരാണ് . അറബ് രാജ്യക്കാരില്‍ ഈജിപ്ഷ്യന്‍ പൗരന്മാരാണ് കൂടുതല്‍. 183 യൂറോപ്യന്‍ പൗരന്മാരും 27,708 ഏഷ്യക്കാരും . 207 ആഫ്രിക്കക്കാരും സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്നുണ്ട്.

സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവത്കരണം സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് വിദേശികളുടെ കണക്കെടുത്തത്. ജീവനക്കാരുടെ മുഴുവന്‍ വിവരങ്ങളും അടിസ്ഥാനമാക്കി വിശദ പഠനം നടത്തിയതിന് ശേഷമായിരിക്കും ഇവരുമായുള്ള കരാര്‍ പുതുക്കണോ എന്ന് തീരുമാനിക്കുക. വിദേശികളുടെ തൊഴില്‍ കരാറുകള്‍ സിവില്‍ സര്‍വിസ് കമീഷെന്റ അനുമതിക്ക് ശേഷമല്ലാതെ അംഗീകാരം നല്‍കുകയില്ല. ഇവരുടെ ശമ്പള സ്‌കെയില്‍ നിര്‍ണയവും ആനുകൂല്യങ്ങളും സിവില്‍ സര്‍വിസ് കമ്മീഷന്‍ നിശ്ചയിച്ച കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ജോലിയുടെ പ്രത്യേകതക്കനുസരിച്ചായിരക്കും നിശ്ചയിക്കുക എന്നും അധികൃതര്‍ സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button