CricketLatest NewsIndia

ദക്ഷിണാഫ്രിക്കയ്ക്കെതിരായി ധോണി ഇറങ്ങിയത് ഇന്ത്യൻ പാരാ സ്പെഷ്യൽ ഫോഴ്സിന്റെ ‘ബലിദാൻ മുദ്ര’യുള്ള കീപ്പിംഗ് ഗ്ലൗസ് അണിഞ്ഞ്

അതിന്റെ ചിത്രങ്ങൾ ചിലർ പങ്കുവച്ചതോടെയാണ് ഇക്കാര്യം എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുന്നത്.

ലോകകപ്പിലെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ മഹേന്ദ്ര സിംഗ് ധോണി ഇറങ്ങിയത് ഇന്ത്യൻ പാരാ മിലിട്ടറി സ്പെഷ്യൽ ഫോഴ്സിന്റെ ബലിദാൻ മുദ്രയുള്ള കീപ്പിംഗ് ഗ്ലൗസ് അണിഞ്ഞ്. ദക്ഷിണാഫ്രിക്ക‌ൻ താരം ആൻഡിലെ ഫെലുക്വായോയെ ധോണി സ്റ്റമ്പ്‌ ചെയ്യുമ്പോൾ ഇത് കൃത്യമായി കാണാമായിരുന്നു. അതിന്റെ ചിത്രങ്ങൾ ചിലർ പങ്കുവച്ചതോടെയാണ് ഇക്കാര്യം എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുന്നത്.

ഗ്ലൗസിന്റെ ചിത്രം ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.നേരത്തെ പുൽവാമ ഭീകരാക്രമണത്തിന് ശേഷം സൈനികർക്ക് ആദരമർപ്പിച്ച് സൈനിക തൊപ്പിയണിഞ്ഞ് ഇന്ത്യൻ ടീം കളിക്കാനിറങ്ങിയിരുന്നു. 2011 ൽ ആണ് ധോണിക്ക് ഇന്ത്യൻ സൈന്യം ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി നൽകിയത്.

പാരാ റെജിമെന്റില്‍ പരിശീലനവും നേടിയിരുന്നു. പിന്നീട് രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചപ്പോഴും പുരസ്കാരം വാങ്ങാൻ ധോണി എത്തിയത് പൂർണ സൈനിക യൂണിഫോമിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button