KeralaLatest News

ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് തെരുവില്‍ ക്ലാസെടുത്ത് ആധ്യാപകരുടെ പ്രതിഷേധം

തൃശൂര്‍: ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് എയ്ഡഡ് സ്‌കൂളുകളിലെ നിയമനാംഗീകാരമില്ലാത്ത അധ്യാപകര്‍. തൃശ്ശൂര്‍ കോര്‍പ്പറേഷന് മുന്നില്‍ തെരുവില്‍ ക്ലാസെടുത്തായിരുന്നു അധ്യാപകരുടെ പ്രതിഷേധം. മൂവായിരത്തില്‍ ഏറെ അദ്ധ്യാപകരാണ് സംസ്ഥാനത്ത് പ്രതിസന്ധിയില്‍ ആയിരിക്കുന്നത്.

2016 ല്‍ കേരള വിദ്യാഭ്യാസ ചട്ടത്തില്‍ വരുത്തിയ മാറ്റം പ്രകാരം എയിഡഡ് സ്‌കൂളുകളില്‍ അധിക തസ്തികകളില്‍ നിയമനം നടത്തുമ്പോള്‍ ഒരു സംരക്ഷിത അധ്യാപകന് ആനുപാതികമായി ഒരു അധ്യാപകനെ നിയമിക്കാം എന്നാണ് ചട്ടം. ഇത് കണക്കിലെടുക്കാതെ മാനേജ്‌മെന്റുകള്‍ നിയമനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഈ നിയമനങ്ങള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരമില്ല. ഇതോടെ പ്രതിസന്ധിയിലായത് അംഗീകാരമില്ലാത്ത അധ്യാപകരാണ്. ഫലത്തില്‍ നാല് വര്‍ഷത്തിലേറെയായി ഇവര്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button