Latest NewsIndia

ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ സ്ഥാനം ബഹുഭൂരിപക്ഷത്തിനും ബോധ്യമായെന്ന് എസ് ജയശങ്കര്‍  

ദില്ലി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ന്നെന്ന് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കും ബോധ്യപ്പെട്ടെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. രാജ്യത്ത് സര്‍ക്കാര്‍ ഓജസോടെയുണ്ടെന്നും അത് ഇന്ത്യ  ശക്തിപ്പെടുമെന്ന പ്രതീക്ഷയെ ഉറപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുറത്ത് നിന്ന് ഉള്ളതിനേക്കാളും വ്യത്യാസം അകത്തുനിന്നുണ്ടാകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക കണക്ടിവിറ്റി പ്രോജക്ടുകള്‍ വഴി നമുക്ക് വളരെ അടുത്തുള്ള ഒരു മേഖലയെ സൃഷ്ടിക്കാനാകും. നയതന്ത്ര പ്രാധാന്യത്തോടെ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ വിദേശകാര്യ മന്ത്രാലയത്തിന്  വലിയ ഉത്തരവാദിത്തമുണ്ടെന്നും എസ് ജയശങ്കര്‍ ഓര്‍മ്മിപ്പിച്ചു. ‘ആഗോള പുനര്‍നിര്‍മ്മിതി’ നടക്കുകയാണെന്നും അതില്‍ ഏറ്റവും കൃത്യമായ പ്രകടനം ചൈനയുടെതും ഒരു പരിധി വരെ ഇന്ത്യയുടെയും  വളര്‍ച്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദേശമന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷം ഡല്‍ഹിയില്‍ നടന്ന  ഒരു സെമിനാറില്‍  സംസാരിക്കുകയായിരുന്നു ജയ്ശങ്കര്‍.  2015-18 കാലഘട്ടത്തില്‍ വിദേശകാര്യ സെക്രട്ടറി ആയിരുന്നു ജയ്ശങ്കര്‍. ഒരു ഔദ്യോഗിക നയതന്ത്ര ഉദ്യോഗസ്ഥന്‍ കേന്ദ്രമന്ത്രിസഭയിലെ നിര്‍ണായക വകുപ്പുകളിലൊന്നിന്റെ തലവനാകുന്നത് ആകാംക്ഷയോടെ വീക്ഷിക്കുകകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button